---
title: "ജി.എല്‍.പി.സ്‌കൂള്‍ ചങ്ങരോത്ത് വാര്‍ഷികം"
english_title: "GLP School Changaroth Anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189806/glp-school-changaroth-anniversary"
published_at: "2024-03-06T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8ac4f4dd2c_school.png"
keywords: []
---

# ജി.എല്‍.പി.സ്‌കൂള്‍ ചങ്ങരോത്ത് വാര്‍ഷികം

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് ജി.എല്‍.പി.സ്‌കൂള്‍ വാര്‍ഷികം 2024 മാര്‍ച്ച് 4 ന് പേരാമ്പ്ര നിയോജക മണ്ഡലം എം.എല്‍.എ. ടി.പി.രാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് ജി.എല്‍.പി.സ്‌കൂള്‍ വാര്‍ഷികം 2024 മാര്‍ച്ച് 4 ന് പേരാമ്പ്ര നിയോജക മണ്ഡലം എം.എല്‍.എ. ടി.പി.രാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിവേങ്ങേരി അധ്യക്ഷനായ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ പ്രകാശിനി. പി.കെ കുട്ടികളുടെ സംയുക്ത ഡയറി പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പ്രദീപന്‍ എം.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനിമ സീരിയല്‍ തിരക്കഥാകൃത്ത് ഗിനിഷ് ഗോവിന്ദ് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പാചകത്തൊഴിലാളി രാധയെ എം എല്‍ എ ആദരിച്ചു.

വിവിധ രാഷ്ടീയ പ്രതിനിധികളായ എ. കെ.സദാനന്ദന്‍, വി.പി.ഇബ്രാഹിം മാസ്റ്റര്‍, ഷെരീഫ് കായനോത്ത്, ബാലചന്ദ്രന്‍ കോക്കാട് എന്നിവരും സീനിയര്‍ അധ്യാപകനായ സുനില്‍ അബ്രഹാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വി.രജിത കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും പ്രദേശിക കലാകാരന്മാരുടെ കരോക്കെ ഗാനമേളയുംഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189806/glp-school-changaroth-anniversary)