---
title: "എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജക്ക് പേരാമ്പ്രയില്‍ ആവേശകരമായ  സ്വീകരണം"
english_title: "LDF candidate KK Shailajak received enthusiastic reception in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189861/ldf-candidate-kk-shailajak-received-enthusiastic-reception-in-perambra"
published_at: "2024-03-07T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e949d42605d_1_shylaja.JPG"
keywords: []
---

# എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജക്ക് പേരാമ്പ്രയില്‍ ആവേശകരമായ  സ്വീകരണം

> **Lead Summary:** **പേരാമ്പ്ര: **വടകര പാര്‍ലിമെന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജക്ക് പേരാമ്പ്രയില്‍ ആവേശകരമായ സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര: **വടകര പാര്‍ലിമെന്റ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജക്ക് പേരാമ്പ്രയില്‍ ആവേശകരമായ സ്വീകരണം നല്‍കി.

ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കെ.കെ ശൈലജക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്ലക്കാര്‍ഡുമേന്തി 100 കണക്കിന് ആളുകള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.

പേരാമ്പ്ര മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളായ പേരാമ്പ്ര, ചെമ്പ്ര, ചക്കിട്ടപാറ, പലേരി, കൈതക്കല്‍, ചേര്‍മല കോളനി, എരവട്ടൂര്‍ കനാല്‍ മുക്ക്, ചാലിക്കര സുഭിക്ഷ, വെള്ളിയൂര്‍ എയുപി സ്‌കൂള്‍, കുത്താളി സ്‌കൂള്‍, കൂത്താളി പഞ്ചായത്ത് ചെമ്പ്ര പള്ളി, നൊച്ചാട്, ചെറുവണ്ണൂര്‍, ആവള, അരിക്കുളം എന്നീ പ്രദേശങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥി സന്ദര്‍ശനം നടത്തിയത്.

ടൗണിന്റെ ഇരുവശങ്ങളിലും കൂടി നിന്നവര്‍ കെ.കെ ശൈലജക്ക് വിജയാശംസകള്‍ നേര്‍ന്നു.

മുന്‍ എം.എല്‍.എ കെ. കുഞ്ഞമ്മദ്, സിപിഎം ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ്, എ.കെ. ബാലന്‍, എസ്.കെ. സജീഷ്, എന്‍.പി. ബാബു, എന്‍.കെ രാധ, ടി.കെ. ലോഹിതാക്ഷന്‍, പി. ബാലന്‍ അടിയോടി തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189861/ldf-candidate-kk-shailajak-received-enthusiastic-reception-in-perambra)