---
title: "എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ "
english_title: "Entrepreneurship Facilitation Campaign at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189961/entrepreneurship-facilitation-campaign-at-changaroth"
published_at: "2024-03-07T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e99c69a1e55_1_enter.JPG"
keywords: []
---

# എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ 

> **Lead Summary:** **ചങ്ങരോത്ത് **: സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

## Article Content

**ചങ്ങരോത്ത് **: സംസ്ഥാന സര്‍ക്കാരിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഫെസിലിറ്റേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ ഷൈലജ അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, പഞ്ചായത്തംഗം കെ.ടി മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവുമാരായ പ്രേംജിഷ്ണു, ടി.പി ജിതിന്‍ കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. 56 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ വിശ്വന്‍ കോറോത്ത് സ്വാഗതവും ചങ്ങരോത്ത് പഞ്ചായത്ത് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് കെ.ആര്‍ അശ്വിന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189961/entrepreneurship-facilitation-campaign-at-changaroth)