---
title: "പൂഴിത്തോട് പുലി ഭീതി; ജാഗ്രതാ നിര്‍ദ്ദേശം "
english_title: "Tigers are afraid of dust; Cautionary note at poozhithod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190028/tigers-are-afraid-of-dust-cautionary-note-at-poozhithod"
published_at: "2024-03-07T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9e346d21ec_1_puli.jpg"
keywords: []
---

# പൂഴിത്തോട് പുലി ഭീതി; ജാഗ്രതാ നിര്‍ദ്ദേശം 

> **Lead Summary:** **പെരുവണ്ണാമൂഴി** : പൂഴിത്തോട് മാവട്ടത്ത് വളര്‍ത്തുനായയെ വന്യമൃഗം ആക്രമിച്ചതോടെ ജനം ആശങ്കയില്‍. ഇന്നലെ രാത്രി 11.30 ഓടെയാണ് മാവട്ടം ഉറുമ്പില്‍ സണ്ണിയുടെ വീട്ടിലെ വളര്‍ത്തുനായയെ പുലിയോട് സാദൃശ്യമുള്ള ജീവി അക്രമിച്ചത്.

## Article Content

**പെരുവണ്ണാമൂഴി** : പൂഴിത്തോട് മാവട്ടത്ത് വളര്‍ത്തുനായയെ വന്യമൃഗം ആക്രമിച്ചതോടെ ജനം ആശങ്കയില്‍. ഇന്നലെ രാത്രി 11.30 ഓടെയാണ് മാവട്ടം ഉറുമ്പില്‍ സണ്ണിയുടെ വീട്ടിലെ വളര്‍ത്തുനായയെ പുലിയോട് സാദൃശ്യമുള്ള ജീവി അക്രമിച്ചത്.

വീട്ടുമുറ്റത്ത് ഇരുമ്പ് കൂട്ടിനുള്ളിലെ നായയെ അജ്ഞാത ജീവി അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തെത്തിയതോടെ പുലിയോട് സാദൃശ്യമുള്ള ജീവി ഓടി മറിഞ്ഞു. നായയുടെ  കാലുകൾക്കാണ് ജീവി കടിച്ച് പരിക്കേൽപ്പിച്ചത്. ഈ ജീവി പുലിയോട് സാദൃശ്യമുള്ളതായി വീട്ടുകാര്‍ പറഞ്ഞു.

പെരുവണ്ണാമൂഴി വനപാലകരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജനവാസ കേന്ദ്രത്തിലെത്തി വളര്‍ത്തുനായയെ അക്രമിച്ച ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കല്‍ ഉള്‍പ്പെടെ ജീവിയെ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190028/tigers-are-afraid-of-dust-cautionary-note-at-poozhithod)