---
title: "പൂഴിത്തോട്ടില്‍.പുലിയെ കണ്ടതായി നാട്ടുകാര്‍"
english_title: "Locals Say They Saw A Leopard In Poozhithottam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190045/locals-say-they-saw-a-leopard-in-poozhithottam"
published_at: "2024-03-07T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9f32c74bd2_tiger.png"
keywords: []
---

# പൂഴിത്തോട്ടില്‍.പുലിയെ കണ്ടതായി നാട്ടുകാര്‍

> **Lead Summary:** **പെരുവണ്ണാമൂഴി :** ഇന്നലെ ജനവാസ മേഖലയില്‍ വളര്‍ത്തുനായയെ അക്രമിച്ച അജ്ഞാത ജീവി പുലി തന്നെയെന്ന് നാട്ടുകാര്‍. ഇന്ന് രാത്രി 8:30 ഓടെ പൂഴിത്തോട് അങ്ങാടിയില്‍ കുരിശുപള്ളിക്ക് സമീപം റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ ഇവിടെ എത്തിയിരിക്കുകയാണ്.

## Article Content

**പെരുവണ്ണാമൂഴി :** ഇന്നലെ ജനവാസ മേഖലയില്‍ വളര്‍ത്തുനായയെ അക്രമിച്ച അജ്ഞാത ജീവി പുലി തന്നെയെന്ന് നാട്ടുകാര്‍. ഇന്ന് രാത്രി 8:30 ഓടെ പൂഴിത്തോട് അങ്ങാടിയില്‍ കുരിശുപള്ളിക്ക് സമീപം റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് കൂടുതല്‍ ആളുകള്‍ ഇവിടെ എത്തിയിരിക്കുകയാണ്.

വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് മാവട്ടത്ത് ഉറുമ്പില്‍ സണ്ണിയുടെ വീട്ടിലെ വളര്‍ത്തു നായയെ അജ്ഞാത ജീവി അക്രമിച്ചത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ ഓടി മറിഞ്ഞ ജീവി പുലിയോട് സാദൃശ്യമുള്ളതാണെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു.

പെരുവണ്ണാമൂഴി വനപാലകരും പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയിലാണ് പുലിയെ അങ്ങാടിയില്‍ കണ്ടതായി നാട്ടുകാര്‍ അറിയിച്ചത്. പ്രദേശത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. നാടാകെഭീതിയിലാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190045/locals-say-they-saw-a-leopard-in-poozhithottam)