---
title: "ആക്കൂപറമ്പ്-ആനേരി കുന്ന് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു"
english_title: "The Akooparambu-Aneri hill road was opened to the public"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19007/the-akooparambu-aneri-hill-road-was-opened-to-the-public"
published_at: "2022-01-03T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d304b4ee79f_WATER MARK.JPG"
keywords: []
---

# ആക്കൂപറമ്പ്-ആനേരി കുന്ന് റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു

> **Lead Summary:** ** പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2021 - 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആക്കൂ പറമ്പ്-ആനേരി കുന്ന് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര**: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2021 - 2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആക്കൂ പറമ്പ്-ആനേരി കുന്ന് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അദ്ധ്യക്ഷനായി. 10 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരണം ബ്ലോക്ക് പഞ്ചായത്ത് നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ ലിസി സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ എം.എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19007/the-akooparambu-aneri-hill-road-was-opened-to-the-public)