---
title: "കര്‍ഷകന്റ നടുവൊടിച്ച് നാളികേരത്തിന്റ വില തകര്‍ച്ച "
english_title: "Coconut prices plummet in the midst of farmers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19016/coconut-prices-plummet-in-the-midst-of-farmers"
published_at: "2022-01-03T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d311ca1503e_WATER MARK.JPG"
keywords: []
---

# കര്‍ഷകന്റ നടുവൊടിച്ച് നാളികേരത്തിന്റ വില തകര്‍ച്ച 

> **Lead Summary:** ** പേരാമ്പ്ര:** സര്‍ക്കാരിന്റ താങ്ങ് വിലയിലും കുറഞ്ഞ് തേങ്ങയുടെ വില ഒരു സാധാരണ കര്‍ഷകന്റ പ്രധാന വരുമാനമായിരുന്ന നാളികേരത്തിന്റ വില കുത്തനെ ഇടിഞ്ഞു പോയിരിക്കുന്നു. വന്‍ സാമ്പത്തിക നഷ്ട്ടമാണ് ഓരോ നാളീകര കര്‍ഷകനും ഇന്ന് അനുഭവിക്കുന്നത്.

## Article Content

** പേരാമ്പ്ര:** സര്‍ക്കാരിന്റ താങ്ങ് വിലയിലും കുറഞ്ഞ് തേങ്ങയുടെ വില ഒരു സാധാരണ കര്‍ഷകന്റ പ്രധാന വരുമാനമായിരുന്ന നാളികേരത്തിന്റ വില കുത്തനെ ഇടിഞ്ഞു പോയിരിക്കുന്നു. വന്‍ സാമ്പത്തിക നഷ്ട്ടമാണ് ഓരോ നാളീകര കര്‍ഷകനും ഇന്ന് അനുഭവിക്കുന്നത്.

ഈ രീതിയില്‍ മുന്നോട്ടു പോകേണ്ടി വന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരും. നാളികേര കര്‍ഷകരെ സംരക്ഷിക്കാന്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് കൃഷിഭവനില്‍ നാളികേരം സംഭരിച്ച് കേര കര്‍ഷകനെ സംരക്ഷിക്കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് റിയാസ് ഉട്ടേരി അധ്യക്ഷനായി. മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പപ്പന്‍ പുതിയേടുത്ത,് കുഞ്ഞിരാമന്‍ കുറ്റിപ്പുറത്ത്, ചിത്തിര രാമചന്ദ്രന്‍, പി.കെ.കെ ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19016/coconut-prices-plummet-in-the-midst-of-farmers)