---
title: "കെ റെയില്‍ ജനവിരുദ്ധ പദ്ധതി: കോണ്‍ഗ്രസ്സ് "
english_title: "K Rail Anti-People Project: Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19019/k-rail-anti-people-project-congress"
published_at: "2022-01-03T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d317a4b9c8d_WATER MARK.JPG"
keywords: []
---

# കെ റെയില്‍ ജനവിരുദ്ധ പദ്ധതി: കോണ്‍ഗ്രസ്സ് 

> **Lead Summary:** ** പേരാമ്പ്ര: **കെ റയില്‍ ജനവിരുദ്ധ പദ്ധതിയാണെന്ന് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. കേരളത്തെ പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത് ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടും.

## Article Content

** പേരാമ്പ്ര: **കെ റയില്‍ ജനവിരുദ്ധ പദ്ധതിയാണെന്ന് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. കേരളത്തെ പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത് ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെടും.

നെല്‍വയലുകളും കുന്നുകളും നഷ്ടപ്പെടുന്നത് കൊണ്ട് കേരളത്തില്‍ വന്‍ പ്രകൃതിദുരന്തം ഉണ്ടാക്കുന്ന പദ്ധതിയാണ് കെ റെയില്‍. ഇത് കോണ്‍ഗ്രസ്സും യുഡിഎഫും അംഗികരിക്കില്ല.

സാര്‍ക്കാറുകള്‍ വിവാദ കാര്യങ്ങള്‍ നടത്താന്‍ നില്‍ക്കാതെ ജനക്ഷേമത്തിന് ഊന്നല്‍ നല്‍കണമെന്നും യോഗം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ 137 ജന്മദിനാ ആഘോഷവും നടന്നു. സി.രാമദാസ് അദ്ധ്യക്ഷനായി.

രാമചന്ദ്രന്‍ നീലാബരി, ഒ.കെ ചന്ദ്രന്‍, ശശി ഉട്ടേരി, പി സുധര്‍മ്മന്‍, കൃഷ്ണന്‍കുട്ടി നായര്‍, എം.ജി നായര്‍, അനില്‍ കുമാര്‍ അരിക്കുളം, ശശീന്ദ്രന്‍ പുളിയ്ത്തിങ്കള്‍, ശ്രീധരന്‍ കണ്ണമ്പത്ത്, ശ്രീധരന്‍ കല്‍പ്പത്തൂര്‍, പി.കെ കെ ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19019/k-rail-anti-people-project-congress)