---
title: "ജില്ലാ തല വോളി നൈറ്റ് നടന്നു "
english_title: "District level volley night was held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190232/district-level-volley-night-was-held"
published_at: "2024-03-08T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb08aae18d6_night.png"
keywords: []
---

# ജില്ലാ തല വോളി നൈറ്റ് നടന്നു 

> **Lead Summary:** **കോഴിക്കോട്:** നവീന ഗ്രന്ഥശാല & തിയേറ്റേഴ്‌സ് പട്ടാണിപ്പാറയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാ തല വോളി നൈറ്റ് 2024 പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി അരുണ്‍ ദാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട്:** നവീന ഗ്രന്ഥശാല & തിയേറ്റേഴ്‌സ് പട്ടാണിപ്പാറയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാ തല വോളി നൈറ്റ് 2024 പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി അരുണ്‍ ദാസ് ഉദ്ഘാടനം ചെയ്തു.

പട്ടാണിപ്പാറ കപ്പലമാക്കൂല്‍സുബിന്‍ സി കെ യുടെ ഓര്‍മ്മയ്ക്കായ് വിന്നേഴ്‌സ് ട്രോഫി & പ്രൈസ് മണിക്കും, വെളിച്ചംപറമ്പത്ത' മൊയ്തീന്‍ഹാജിയുടെ ഓര്‍മ്മയ്ക്കായ് റണ്ണേഴ്‌സ അപ്പ് ട്രോഫി &പ്രൈസ് മണിക്കും വേണ്ടിയുള്ള വോളി നൈറ്റ്‌സിന്റെ ആദ്യ ദിനത്തില്‍ വിന്നേഴ്‌സ് സൂപ്പിക്കടയും രണ്ടാം മത്സരത്തില്‍ യൂത്ത് വിങ് വിളയാട്ടു കണ്ടി മുക്കും സെമി ഫൈനലിന് യോഗ്യത നേടി.

ഉദ്ഘാടന ചടങ്ങില്‍ വി.എന്‍ വിജയന്‍ അധ്യക്ഷം വഹിച്ചു.പി.സി ജിതേഷ, രഞ്ജിത്ത് പട്ടാണിപ്പാറ, എം. സി ചന്ദ്രന്‍, സതീശന്‍ , മുരളീധരന്‍ പന്തിരിക്കര എന്നിവര്‍ സംസാരിച്ചു. ടൂര്‍ണ്ണമെന്റ് 10-ാം തീയ്യതിഅവസാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190232/district-level-volley-night-was-held)