---
title: "കുഴിച്ചാലില്‍ കുവ്വപറമ്പില്‍ റോഡ് ഗതാഗതത്തിനായ് തുറന്ന് കൊടുത്തു"
english_title: " The road at Kuvvaparambil in Kuzhichal has been opened for traffic."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190234/the-road-at-kuvvaparambil-in-kuzhichal-has-been-opened-for-traffic"
published_at: "2024-03-08T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb0b5564bd6_inaguration.png"
keywords: []
---

# കുഴിച്ചാലില്‍ കുവ്വപറമ്പില്‍ റോഡ് ഗതാഗതത്തിനായ് തുറന്ന് കൊടുത്തു

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയായ കുഴിച്ചാലില്‍ കുവ്വപറമ്പില്‍ റോഡ് ഗതാഗതത്തിനായ് തുറന്ന് കൊടുത്തു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ നവീകരണ പ്രവര്‍ത്തി പൂര്‍ത്തിയായ കുഴിച്ചാലില്‍ കുവ്വപറമ്പില്‍ റോഡ് ഗതാഗതത്തിനായ് തുറന്ന് കൊടുത്തു.

പതിനഞ്ചാം വാര്‍ഡിലെ കുഴിച്ചാലില്‍ കുവ്വപറമ്പില്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിച്ചത്.

ഇതോടെ ഈ പ്രദേശത്തുകാരുടെ യാത്രാദുരിതത്തിന് പരിഹാരമാവുകയാണ്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം പി മുംതാസ് നിര്‍വ്വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രജീഷ്, എം.വി മുനീര്‍, പി. ബാലകൃഷ്ണന്‍, കെ. നാരായണക്കുറുപ്പ്, സി.പി. ബാലന്‍, ടി. മൊയ്തീന്‍, എം.കെ. മൂസ്സ, സി.എം. .മമ്മൂട്ടി, സി.എം. സുബൈദ എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ. ഇബ്രാഹിം സ്വാഗതം പറഞ്ഞ ചടങ്ങിന് പി. മൊയ്തുനന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190234/the-road-at-kuvvaparambil-in-kuzhichal-has-been-opened-for-traffic)