---
title: "എന്‍.ഐ.എം എല്‍പി. സ്‌കൂള്‍ പഠനോത്സവം നടന്നു"
english_title: " NIM L.P. The school education festival was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190250/nim-lp-the-school-education-festival-was-held"
published_at: "2024-03-08T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb1f8f270d2_haal.png"
keywords: []
---

# എന്‍.ഐ.എം എല്‍പി. സ്‌കൂള്‍ പഠനോത്സവം നടന്നു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര എന്‍.ഐ. എം.എല്‍.പി.സ്‌കൂള്‍ 2023 -2024 പഠനോത്സവം പേരാമ്പ്ര ബ്ലോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം പി.ടി.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. 

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര എന്‍.ഐ. എം.എല്‍.പി.സ്‌കൂള്‍ 2023 -2024 പഠനോത്സവം പേരാമ്പ്ര ബ്ലോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗം പി.ടി.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. 

മികച്ച സ്വതന്ത്ര രചനകളായ അക്ഷര മധുരം, മിഠായി, അഹ്ലന്‍ അറബി, ഫണ്‍ ടൈം ഇംഗ്ലീഷ് , ഗണിതം മധുരം കുട്ടിച്ചന്ത, ഇക്കോ കിഡ്‌സ് കോര്‍ണര്‍, സംയുക്ത ഡയറി എന്നീ പഠനോത്പന്നങ്ങള്‍ കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. വിവിധ ഭാഷ വ്യവഹാരങ്ങളുടെ അവതരണവും നടത്തി. : വാര്‍ഡ് മെമ്പര്‍ ജോന പി. അധ്യക്ഷതവഹിച്ചു. ആമുഖ പ്രഭാഷണം പഠനോത്സവം പരിശീലകന്‍ ഇ.പി. ലത്തീഫ് നിര്‍വഹിച്ചു.

സംയുക്ത ഡയറി, അക്ഷര മധുരം സ്വതന്ത്ര രചന , അല്‍ വാന്‍ അറബിക് കയ്യെഴുത്ത് മാഗസിന്‍ എന്നിവ വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന്കിഡ്‌സ് ഫെസ്റ്റ് വിജയികളെ അനുമോദിച്ചു. രക്ഷിതാക്കളും അതിഥികളും കുട്ടികളുമായി സംവദിച്ചു. സീനിയര്‍ അസിസ്റ്റന്റ് എന്‍.പി.എ. കബീര്‍, കെ.കെ.ഷാഫി വി.പി. ജസീല്‍, റാഫി.കെ.പി.ഇ.ടി. മുബീന, അഫ് ലഹ് പാലേരി, അന്‍സിഫ് കാരയാട്, പ്രജില, റസീന എന്നിവര്‍ സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട് സുജ ശ്രീലേഷ് സ്വാഗതവും സി.വി. ഷീജ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190250/nim-lp-the-school-education-festival-was-held)