---
title: "വനിതാദിനം ആഘോഷിച്ചു"
english_title: " Celebrated Women's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190253/celebrated-womens-day"
published_at: "2024-03-08T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb222a234db_kkkkkkkkkkkkkkkkkkkk.png"
keywords: []
---

# വനിതാദിനം ആഘോഷിച്ചു

> **Lead Summary:** **ചങ്ങരോത്ത്:** ജനകീയ ലൈബ്രറിയുടെ വനിതാ വേദി നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആഘോഷിച്ചു.

## Article Content

**ചങ്ങരോത്ത്:** ജനകീയ ലൈബ്രറിയുടെ വനിതാ വേദി നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആഘോഷിച്ചു.

ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.  ടി.പി റീന ഉദ്ഘാടനം ചെയ്തു. മുന്‍ ദേശീയ വോളിബോള്‍ താരവും കായികധ്യാപികയുമായ എം.സുജാത ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. എം.കെ ആദിത്യ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം സോന അധ്യക്ഷ്യം വഹിച്ചു. ലൈബ്രറിയന്‍ ലളിത കെ.സി നന്ദി രേഖപ്പെടുത്തി.

കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഷിയോണ്‍, വൈഗ ലക്ഷ്മി എന്നിവരെ അനുമോദിച്ചു. പ്രദേശത്ത് ഏറ്റവും പ്രായം ചെന്ന പൊലിയായി അമ്മയെ ആദരിച്ചു. പഞ്ചായത്ത് തല നേതൃസമിതി കണ്‍വീനര്‍ സജീഷ് കല്ലൂര്‍, കെ.എം രാഹുല്‍, അഭിലാഷ് പഴുപ്പട്ട എന്നിവര്‍ ആശംസ അറിയിച്ചു. ശേഷം വിവിധ കലാപരിപാടികള്‍അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190253/celebrated-womens-day)