---
title: "ജാനകിക്കാട് ഇക്കോ ടൂറിസം സെന്റര്‍ ശുചീകരിച്ചു "
english_title: "Janakikkad Eco Tourism Center cleaned up"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19027/janakikkad-eco-tourism-center-cleaned-up"
published_at: "2022-01-03T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d322b3b4529_WATER MARK.JPG"
keywords: []
---

# ജാനകിക്കാട് ഇക്കോ ടൂറിസം സെന്റര്‍ ശുചീകരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി: **കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, ഡയറ്റ് കോഴിക്കോടും, ജാനകിക്കാട് വന സംരക്ഷണ സമിതിയും ചേര്‍ന്ന് ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററും പുഴയോരവും ശുചിയാക്കി.

## Article Content

**പെരുവണ്ണാമൂഴി: **കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, ഡയറ്റ് കോഴിക്കോടും, ജാനകിക്കാട് വന സംരക്ഷണ സമിതിയും ചേര്‍ന്ന് ജാനകിക്കാട് ഇക്കോ ടൂറിസം സെന്ററും പുഴയോരവും ശുചിയാക്കി.

ഡയറ്റില്‍ നിന്ന് എത്തിയ അധ്യാപക വിദ്യാര്‍ത്ഥികളും വനസംരക്ഷണ സമിതി പ്രവര്‍ത്തകരും മാലിന്യം ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കാന്‍ വനസംരക്ഷണ സമിതി പ്രസിഡന്റിന് കൈമാറി.

മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.ടി വനജ അധ്യക്ഷയായി.

ജാനകിക്കാട് വന സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പാറക്കല്‍, വന സംരക്ഷണ സമിതി സെക്രട്ടറിയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുമായ ആര്‍.റജിമോന്‍, ഡയറ്റ് ലക്ചറര്‍ ഡോ. കൃഷ്ണകുമാര്‍, അധ്യാപക വിദ്യാര്‍ത്ഥി വി.എസ് വിവേക്, പ്രേംജിത്ത്, ഡോ.അശോകന്‍, ദിവ്യ എന്നിവര്‍ സംസാരിച്ചു.

സത്യന്‍ മേപ്പയ്യൂര്‍ പരിസ്ഥിതി ക്ലാസ്സ് നടത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. സുരേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19027/janakikkad-eco-tourism-center-cleaned-up)