---
title: "പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; ചേനായിക്കടവ് പാലം, സ്ഥലം മാര്‍ക്ക് ചെയ്തു "
english_title: "Bridge to reality; Chenaikkadavu bridge and place marked"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19033/bridge-to-reality-chenaikkadavu-bridge-and-place-marked"
published_at: "2022-01-03T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d32e763b883_WATER MARK.JPG"
keywords: []
---

# പാലം യാഥാര്‍ത്ഥ്യത്തിലേക്ക്; ചേനായിക്കടവ് പാലം, സ്ഥലം മാര്‍ക്ക് ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര- വേളം പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന എടവരാട് ചേനായി കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ചേനായി ഭാഗത്തെയും വേളം ഭാഗത്തെയും സ്ഥലങ്ങള്‍ പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ യുഎല്‍സിസി സര്‍വ്വെ വിഭാഗത്തിന്റെ സഹായത്തോടെ മാര്‍ക്ക് ചെയ്തു. പാലത്തിന് ആവശ്യമായ സ്ഥലം ഫ്രീയായി ലഭിച്ചാല്‍ നബാര്‍ഡ് വഴി പാലം പണി നടത്തുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചു.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര- വേളം പഞ്ചായത്തുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന എടവരാട് ചേനായി കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ചേനായി ഭാഗത്തെയും വേളം ഭാഗത്തെയും സ്ഥലങ്ങള്‍ പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ യുഎല്‍സിസി സര്‍വ്വെ വിഭാഗത്തിന്റെ സഹായത്തോടെ മാര്‍ക്ക് ചെയ്തു. പാലത്തിന് ആവശ്യമായ സ്ഥലം ഫ്രീയായി ലഭിച്ചാല്‍ നബാര്‍ഡ് വഴി പാലം പണി നടത്തുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചു.

പാലം വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.വി ഷിനി, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ ഷാജി, ഓവര്‍സിയര്‍മാരായ ടി. അരുണ്‍, ടി.ബീന , കെ.ഷിജി എന്നിവരാണ് യുഎല്‍സിസി സര്‍വ്വെ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തത്.

കഴിഞ്ഞ 6 വര്‍ഷമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പ്രവര്‍ത്തനങ്ങളും പേരാമ്പ്ര എംഎല്‍എ ടി.പി.രാമകൃഷ്ണന്റെ ഭരണപരമായ ഇടപെടലുമാണ് പാലം യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് നയിച്ചത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി അഷ്‌റഫ്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സി മുജീബ് റഹ്മാന്‍, വേളം പഞ്ചായത്ത് മെമ്പര്‍ സി.പി ഫാത്തിമ, ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.കെ കുഞ്ഞമ്മത് ഫൈസി, ഭാരവാഹികളായ പി.ടി.വിജയന്‍, കെ.കുഞ്ഞബ്ദുല്ല, എടവത്ത് രാജു, വാളാഞ്ഞി ഇബ്രായി, കെ.കെ.സി മൂസ്സ, ഒ.രാജീവന്‍, കെ.സി ജയകൃഷ്ണന്‍, പുത്തൂര്‍ മുഹമ്മദലി, അബ്ദുല്ല, സലീം ഹാജി, കെ.സി ഖാസിം, ഒ.ടി മുഹമ്മദ്, സ്ഥലമുടമകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19033/bridge-to-reality-chenaikkadavu-bridge-and-place-marked)