---
title: "പേരാമ്പ്ര ന്യൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ നവീകരിച്ച സ്‌കാനിംഗ് സെന്റർ,  ഒപ്റ്റിക്കല്‍സ്, മിനി ഓപ്പറേഷൻ തിയ്യറ്റർ ഉദ്ഘാടനം"
english_title: "Inauguration of Upgraded Scanning Center and Opticals at Perambra Nucleus Healthcare"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190371/inauguration-of-upgraded-scanning-center-and-opticals-at-perambra-nucleus-healthcare"
published_at: "2024-03-09T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec02a89d241_1_tpp2.JPG"
keywords: []
---

# പേരാമ്പ്ര ന്യൂക്ലിയസ് ഹെല്‍ത്ത് കെയറില്‍ നവീകരിച്ച സ്‌കാനിംഗ് സെന്റർ,  ഒപ്റ്റിക്കല്‍സ്, മിനി ഓപ്പറേഷൻ തിയ്യറ്റർ ഉദ്ഘാടനം

> **Lead Summary:** **പേരാമ്പ്ര: **ആതുര സേവന രംഗത്തെ പുത്തന്‍ മാറ്റങ്ങളുമായി കഴിഞ്ഞ 5 വർഷക്കാലമായി പേരാമ്പ്രയിൽ പ്രവർത്തിച്ചു വരുന്ന ന്യൂക്ലിയസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയറിൽ നവീകരിച്ച സ്‌കാനിംഗ് സെന്റർ, ഒപ്റ്റിക്കല്‍സ്, മിനി ഓപ്പറേഷൻ തിയ്യറ്റർ എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

**പേരാമ്പ്ര: **ആതുര സേവന രംഗത്തെ പുത്തന്‍ മാറ്റങ്ങളുമായി കഴിഞ്ഞ 5 വർഷക്കാലമായി പേരാമ്പ്രയിൽ പ്രവർത്തിച്ചു വരുന്ന ന്യൂക്ലിയസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയറിൽ നവീകരിച്ച സ്‌കാനിംഗ് സെന്റർ, ഒപ്റ്റിക്കല്‍സ്, മിനി ഓപ്പറേഷൻ തിയ്യറ്റർ എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു.

ഒപ്റ്റിക്കല്‍സിന്റെയും, സ്‌കാനിംഗ് സെന്ററിന്റെയും ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എയും

ഓപ്പറേഷന്‍ തിയേറ്ററിൻ്റെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദും നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്തംഗം മിനി പൊൻപറ, ന്യൂക്ലിയസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ടി.പി സലാഹുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. ടി. യൂസഫ്, റസ്സല്‍ മുഹമ്മദ്, അബ്ദുല്‍ റഷീദ് , മുഹമ്മദ് നജീബ്, ന്യൂക്ലിയസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ടി നദീര്‍, ന്യൂക്ലിയസ് പേരാമ്പ്ര മാനേജര്‍ ടി.എ ഷഹനാദ്, ന്യൂക്ലിയസ് ഗ്രൂപ്പ് അസിസ്റ്റന്റ് മാനേജര്‍ പി. സിറോഷ് തുടങ്ങി ആരോഗ്യ രാഷ്ട്രീയ വ്യാപാരരംഗത്തെ പ്രമുഖരും ചടങ്ങിൻ പങ്കെടുത്തു.

ന്യൂക്ലിയസ് സ്‌കാനിങ് സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന നിരവധി ചികിത്സ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കാനിങ്ങിന് 20% വരെയും കണ്ണടകള്‍ക്ക് 50% വരെയും ഇളവുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ജനറല്‍ സര്‍ജറി, മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയ ക്യാമ്പുകള്‍, നിരവധി രോഗികള്‍ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.

കൂടാതെ കരള്‍ രോഗ നിര്‍ണയ പരിശോധനയും, കാഴ്ച പരിശോധനയും സൗജ്യന്യമായ് നടന്നു വരുന്നു. ഈ ഇളവുകള്‍ മാര്‍ച്ച് 31 വരെ തുടരും.

നൂക്ലിയസിന്റെ ആതുര സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ധനരായ രോഗികള്‍ക്ക് മാസത്തില്‍ 4 സര്‍ജറികള്‍ തികച്ചും സൗജന്യമായി ലഭ്യമാകും.

2013 ല്‍ നാദാപുരത്ത് പ്രവര്‍ത്തനമാരംഭിച്ച നൂക്ലിയസ് ഹോസ്പിറ്റല്‍ 2024 എത്തിനില്‍ക്കുമ്പോള്‍ മൂന്ന് ഹോസ്പിറ്റലുകളും 5 സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററുകളും രണ്ട് ലാബുകളുമായി 10 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190371/inauguration-of-upgraded-scanning-center-and-opticals-at-perambra-nucleus-healthcare)