---
title: "ആവള യു പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു"
english_title: "Avala UP School Anniversary Celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190499/avala-up-school-anniversary-celebrated"
published_at: "2024-03-09T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec788e35061_vaarshikam.png"
keywords: []
---

# ആവള യു പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

> **Lead Summary:** **കോഴിക്കോട് : **ആവള യു പി സ്‌കൂളിന്റെ 81 ആം വാര്‍ഷികവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകന്‍ നൊച്ചാട്ട് അമ്മദ് മാസ്റ്റര്‍ ക്കുള്ള യാത്രയയപ്പും ടി. പി രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : **ആവള യു പി സ്‌കൂളിന്റെ 81 ആം വാര്‍ഷികവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകന്‍ നൊച്ചാട്ട് അമ്മദ് മാസ്റ്റര്‍ ക്കുള്ള യാത്രയയപ്പും ടി. പി രാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് ഷാനവാസ് കൈവേലി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ടി ഷിജിത്ത് ഉപഹാരസമര്‍പ്പണം നടത്തി. സിനിമനടന്‍ സുശീല്‍ കുമാര്‍ മുഖ്യാതിഥിയായി. എഴുത്തുകാരന്‍ ഉണ്ണികൃഷ്ണന്‍ ആവള മുഖ്യ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ജാനു അമ്മ പ്രതിഭകള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

വാര്‍ഡ് മെമ്പര്‍മാരായ എം. എം രഘുനാഥ്, കെ എം ബിജിഷ, ശ്രീലജ പുതിയെടുത്ത്, എന്നിവരും വി പി വേണു , വിജയന്‍ ആവള, ബിനീഷ് ബി. ബി, ഒ മമ്മു, ടി. കെ രജീഷ്, കുഞ്ഞമ്മത് മലയില്‍, പി. എം സുധാകരന്‍ , വി. എം നാരായണന്‍ , ടി ശശികുറുപ്പ്, രാജന്‍ അരീക്കല്‍, കെ.സുലൈഖ, വിജേഷ് നിരാമയം, എസ് ബി മനോജ് കുമാര്‍, ലീന ജെ എസ്, സിയാര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജി സ്മിത സ്വാഗതവും, സീന ജി.എസ് റിപ്പോര്‍ട്ടും, നൊച്ചാട്ട് അമ്മദ് മാസ്റ്റര്‍ മറുമൊഴിയും, രഞ്ജിഷ് എന്‍ നന്ദിയും പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ച കലാപരിപാടികളുംഅരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190499/avala-up-school-anniversary-celebrated)