---
title: "സൈനികനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി"
english_title: "Complaint that the soldier was beaten up by the police at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190540/complaint-that-the-soldier-was-beaten-up-by-the-police-at-meppayoor"
published_at: "2024-03-09T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eca45f3e4f6_1_rajil.jpg"
keywords: []
---

# സൈനികനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

> **Lead Summary:** ** പേരാമ്പ്ര:** സൈനികനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മദ്രാസ് റജിമെന്റ് എന്‍ജിനീയറിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥന്‍ മേപ്പയൂര്‍ വണ്ണാറത്ത് വി. അതുല്‍ നെയാണ് മേപ്പയൂര്‍ പൊലീസ് മര്‍ദിച്ച് അവശാനാക്കിയതായി പരാതി ഉയര്‍ന്നത്.

## Article Content

** പേരാമ്പ്ര:** സൈനികനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മദ്രാസ് റജിമെന്റ് എന്‍ജിനീയറിങ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥന്‍ മേപ്പയൂര്‍ വണ്ണാറത്ത് വി. അതുല്‍ നെയാണ് മേപ്പയൂര്‍ പൊലീസ് മര്‍ദിച്ച് അവശാനാക്കിയതായി പരാതി ഉയര്‍ന്നത്.

പൊലീസ് കൈ കാണിച്ചപ്പോള്‍ വാഹനം നിര്‍ത്തിയില്ല എന്ന് പറഞ്ഞാണ് അതുലിനെ വിളിപ്പിച്ചത്. എസ്.ഐയും 3 പൊലീസുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു എന്നാണ് അതുല്‍ പറയുന്നത്.

കൈക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ അതുലിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവം ആദ്യമായല്ലെന്നും ലീവില്‍ വരുമ്പോള്‍ ഇത് സ്ഥിരം പരിപാടിയാണെന്നും പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190540/complaint-that-the-soldier-was-beaten-up-by-the-police-at-meppayoor)