---
title: "പേരാമ്പ്ര മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ്        സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക്"
english_title: "Perambra Merchants Welfare Co-operative        Society moves to the new building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190626/perambra-merchants-welfare-co-operative-society-moves-to-the-new-building"
published_at: "2024-03-10T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed63bece088_eeeeeeeeeeeeeeeeeeee.png"
keywords: []
---

# പേരാമ്പ്ര മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ്        സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക്

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പേരാമ്പ്ര മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ കോ - ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പേരാമ്പ്ര മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ കോ - ഓപ്പറേറ്റീവ് സൊസൈറ്റി പുതിയ കെട്ടിടത്തിലേക്ക്.

'സുസ്ഥിര വികസനത്തിന് സഹകരണമേഖല' എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് പുതുതായി ചുമതലയേറ്റ ഭരണസമിതി കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സഹകരണ മൂല്യങ്ങളിലും തത്വങ്ങളിലും ഊന്നല്‍ നല്‍കിക്കൊണ്ട് അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ ഭാഗമായാണ് ഏറ്റവും ആധുനിക രീതിയിലുള്ള കെട്ടിടത്തിലേക്ക് സൊസൈറ്റി യുടെ പ്രവര്‍ത്തനം മാറ്റുന്നത്.

സൊസൈറ്റിയുടെ പത്താം വാര്‍ഷികാഘോഷ വേളയിലാണ് പേരാമ്പ്ര ബസ്സ്റ്റാന്റിന് സമീപമുള്ള പഴയ എസ് ബി ഐ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നത്. ഇന്ന്  വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ സൊസൈറ്റിയുടെ 10-ാം വാര്‍ഷികവും നവീകരിച്ച ഓഫീസ് കെട്ടിടവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് അപ്‌സര രാജു ഉദ്ഘാടനം ചെയ്യും.

പേരാമ്പ്ര മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ കോ - ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.സി. കുഞ്ഞിക്കേളുനായര്‍ ഉപഹാരസമര്‍പ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമോദ് ആദ്യനിക്ഷേപം സ്വീകരിക്കലും സഹകരണ വകുപ്പ് സീനിയര്‍ ഇന്‍സ്പക്ടര്‍ പി.കെ. സന്തോഷ് കുമാര്‍ ലോക്കര്‍ ഉദ്ഘാടനവും കെവിവിഇഎസ് സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി കമ്പ്യൂട്ടര്‍ സ്വിച്ച്ഓണ്‍ കര്‍മ്മവും നിര്‍വ്വഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഹോണററി സെക്രട്ടറി സുരേഷ് ബാബു കൈലാസ് , വി.പി. സുരേഷ്, എന്‍.കെ. നൗഫല്‍, ടി. പി. അമൃത് രാജ്, വിനോദന്‍ കല്ലൂര്‍ തുടങ്ങിയവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190626/perambra-merchants-welfare-co-operative-society-moves-to-the-new-building)