---
title: "പശുക്കടവില്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടെത്തി "
english_title: "A tiger-like creature was found in the cowshed at pashukkadav"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190642/a-tiger-like-creature-was-found-in-the-cowshed-at-pashukkadav"
published_at: "2024-03-10T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed78a46ffc7_1_puli3.JPG"
keywords: []
---

# പശുക്കടവില്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടെത്തി 

> **Lead Summary:** **കുറ്റ്യാടി: **മുള്ളല്‍കുന്ന് പശുക്കടവില്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടെത്തി. ഒരു വീട്ടിലെ വളര്‍ത്തുനായയെ പുലി കൊന്നു തിന്നു.

## Article Content

**കുറ്റ്യാടി: **മുള്ളല്‍കുന്ന് പശുക്കടവില്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടെത്തി. ഒരു വീട്ടിലെ വളര്‍ത്തുനായയെ പുലി കൊന്നു തിന്നു.

പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടില്ല. ഏതാനും ദിവസമായി പ്രദേശത്തെ ജനവാസ മേഖലയില്‍ പുലി ഇറങ്ങുന്നുണ്ട്.

കഴിഞ്ഞ ദിവസം പൂഴിത്തോട് അങ്ങാടിയില്‍ കുരിശുപള്ളിക്ക് സമീപം റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയില്ല. പുലി പുഴകടന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.

പെരുവണ്ണാമൂഴി വനപാലകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. നാടാകെഭീതിയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190642/a-tiger-like-creature-was-found-in-the-cowshed-at-pashukkadav)