---
title: "കെ. കുഞ്ഞിരാമക്കുറുപ്പ് സ്മാരകമന്ദിരം ഉടനടി പൂര്‍ത്തീകരിക്കണമെന്ന് ജനതാദള്‍ എസ്"
english_title: "K. Janata Dal demands immediate completion of Kunjiramakurup memorial"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19071/k-janata-dal-demands-immediate-completion-of-kunjiramakurup-memorial"
published_at: "2022-01-04T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3dbd45d112_006 ETI CLG.jpg"
keywords: []
---

# കെ. കുഞ്ഞിരാമക്കുറുപ്പ് സ്മാരകമന്ദിരം ഉടനടി പൂര്‍ത്തീകരിക്കണമെന്ന് ജനതാദള്‍ എസ്

> **Lead Summary:** ** പേരാമ്പ്ര: **സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനും ആയിരുന്ന കുഞ്ഞിരാമക്കുറുപ്പിന് ചോമ്പാലയില്‍ നിര്‍മ്മിക്കുന്ന സ്മാരക മന്ദിരം ഉടനടി പൂര്‍ത്തിയാക്കണം.

## Article Content

** പേരാമ്പ്ര: **സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനും ആയിരുന്ന കുഞ്ഞിരാമക്കുറുപ്പിന് ചോമ്പാലയില്‍ നിര്‍മ്മിക്കുന്ന സ്മാരക മന്ദിരം ഉടനടി പൂര്‍ത്തിയാക്കണം.

പൊതുസമൂഹത്തില്‍ നിന്നും, പാര്‍ട്ടി അനുഭാവികളില്‍ നിന്നും പിരിച്ചെടുത്ത് വാങ്ങിയ സ്ഥലം ദേശീയ പാത വികസനത്തിന് വിട്ടുനല്‍കിയപ്പോള്‍, ലഭിച്ച ഭീമമായ നഷ്ട പരിഹാരം , ട്രസ്റ്റിന് പകരം വ്യക്തികള്‍ കൈകാര്യം ചെയ്യുന്നത് കുഞ്ഞിരാമക്കുറുപ്പ് നോടുള്ള അവഹേളനം ആണെന്ന് പഞ്ചായത്ത് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു..

എത്രയും പെട്ടെന്ന് സ്മാരകമന്ദിരം മരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.. യോഗത്തില്‍ പി. നാണു, കെ.പി പ്രമോദ്, പി.പി പ്രകാശന്‍, പി.കെ ബിനീഷ്, എസ്.വി ഹരിദേവ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19071/k-janata-dal-demands-immediate-completion-of-kunjiramakurup-memorial)