---
title: "ഗാന്ധി പ്രതിമ അനാച്ഛാദനവും യാത്രയയപ്പ് സമ്മേളനവും "
english_title: "Unveiling of Gandhi statue and farewell function at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190793/unveiling-of-gandhi-statue-and-farewell-function-at-naduvannur"
published_at: "2024-03-11T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ee91eb6e63a_1_ghandhi.JPG"
keywords: []
---

# ഗാന്ധി പ്രതിമ അനാച്ഛാദനവും യാത്രയയപ്പ് സമ്മേളനവും 

> **Lead Summary:** **നടുവണ്ണൂര്‍ :** നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍ :** നടുവണ്ണൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധി പ്രതിമ അനാച്ഛാദനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.

വിരമിക്കുന്ന അധ്യാപകനായ കെ.സി രാജീവന്‍ താന്‍ ഇത്രയും കാലം സേവനമനുഷ്ഠിച്ച നടുവണ്ണൂര്‍ ഗവണ്‍മെന്റ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താന്‍ വേര്‍പിരിയുന്ന സാഹചര്യത്തില്‍ രാഷ്ട്രപിതാവിന്റെ പ്രതിമ സ്‌കൂളിന് നിര്‍മ്മിച്ചു നല്‍കി അധ്യാപകന്‍ മാതൃകയായി.

ചിത്രകല സ്‌കൗട്ട് അധ്യാപകനായിരുന്ന കെ.സി രാജീവന്‍ തന്റെ സ്വന്തം ചിലവില്‍ നിര്‍മ്മിച്ച ഗാന്ധി പ്രതിമയാണ് സമ്മാനിച്ചത്. പ്രതിമയുടെ അനാച്ഛാദന കര്‍മ്മം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

ചടങ്ങ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി.പി ദാമോദര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  അഷറഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു.

സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകന്‍ ടി. മുനാസ്, കെ.സി രാജീവന്‍, ടി.എം സുരേഷ് ബാബു, എന്‍.കെ പങ്കജാക്ഷി എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണവും നടത്തി.

രാജീവം ചിത്രപ്രദര്‍ശനം ടി. ദീപേഷ് ഉദ്ഘാടനം ചെയ്തു. ടി.സി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ബ്ലോക്ക് അംഗം എം.കെ ജലീല്‍, വാര്‍ഡ് അംഗം സജീവന്‍ മക്കാട്ട്, പ്രിന്‍സിപ്പല്‍ ഇ.കെ ഷാമിനി, എന്‍.കെ ഷിബീഷ്, ലിജി തേച്ചേരി, ടി.എം സുരേഷ്ബാബു, ജിജീഷ് മോന്‍, എ.പി ഷാജി, എം.കെ പരീത്, ബാബു വടക്കയില്‍, ആദര്‍ശ പുതുശ്ശേരി, ഇ അഹമ്മദ്, ടി. പക്കര്‍, അശോകന്‍ പുതുക്കുടി, ഡെപ്യൂട്ടി എച്ച് എം.എ ഷീജ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190793/unveiling-of-gandhi-statue-and-farewell-function-at-naduvannur)