---
title: "ടിസിസി കോഴിക്കോട് വാര്‍ഷിക സമ്മേളനം "
english_title: "TCC Kozhikode Annual Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190805/tcc-kozhikode-annual-conference"
published_at: "2024-03-11T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eea12f0edb3_1_puthiya.JPG"
keywords: []
---

# ടിസിസി കോഴിക്കോട് വാര്‍ഷിക സമ്മേളനം 

> **Lead Summary:** > **പേരാമ്പ്ര:** ടിസിസി കോഴിക്കോട് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മ, കായിക മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായും, ലഹരിയുടെ ഉപയോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ "കളിയാണ് ലഹരി" എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ടിസിസി കോഴിക്കോടിന്റെ വാര്‍ഷിക സമ്മേളനം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു.

## Article Content

> **പേരാമ്പ്ര:** ടിസിസി കോഴിക്കോട് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു. ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മ, കായിക മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായും, ലഹരിയുടെ ഉപയോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ "കളിയാണ് ലഹരി" എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ടിസിസി കോഴിക്കോടിന്റെ വാര്‍ഷിക സമ്മേളനം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്നു.

സമ്മേളനത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ( സബ് ജില്ലകളില്‍ നിന്നും ) അധ്യാപകര്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ ടിസിസിയുടെ സെക്രട്ടറിയായി അര്‍ജുന്‍ ( കൂത്താളി എയുപിഎസ്), പ്രസിഡണ്ടായി ശ്രീജിലേഷ് ( തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ട്രഷറര്‍ രാഹുല്‍ (വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), രജില്‍ ടി (കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുറമേരി ) ജോയിന്‍ സെക്രട്ടറി ജാസിര്‍ ( ജനത എയുപിഎസ് പാലത്ത്) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190805/tcc-kozhikode-annual-conference)