---
title: "നിശാര്‍ദ്രതയുടെ ചരിത്രം കോര്‍ത്തിണക്കി കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മച്ചെപ്പ്"
english_title: "Memorizing the history of nisardratha by students of Kotoor AUP School. The book  Ormacheppu was released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190819/memorizing-the-history-of-nisardratha-by-students-of-kotoor-aup-school-the-book-ormacheppu-was-released"
published_at: "2024-03-11T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eef685f371f_1_book2.JPG"
keywords: []
---

# നിശാര്‍ദ്രതയുടെ ചരിത്രം കോര്‍ത്തിണക്കി കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മച്ചെപ്പ്

> **Lead Summary:**  നടുവണ്ണൂര്‍ :വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകരചനകള്‍ക്ക് പിന്തുണനല്‍കാന്‍ മാതൃകയാവുകയാണ് കോട്ടൂര്‍ എ.യു.പി.സ്‌കൂള്‍.100 വിദ്യാര്‍ത്ഥികളുടെ ഡയറിക്കുറിപ്പുകള്‍ ചേര്‍ത്ത് വെച്ച് ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകമാണ് അക്ഷര വെളിച്ചം കണ്ടത്.

## Article Content

 നടുവണ്ണൂര്‍ :വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകരചനകള്‍ക്ക് പിന്തുണനല്‍കാന്‍ മാതൃകയാവുകയാണ് കോട്ടൂര്‍ എ.യു.പി.സ്‌കൂള്‍.100 വിദ്യാര്‍ത്ഥികളുടെ ഡയറിക്കുറിപ്പുകള്‍ ചേര്‍ത്ത് വെച്ച് ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകമാണ് അക്ഷര വെളിച്ചം കണ്ടത്.

മലയാളം പാഠ പുസ്തകത്തിലെ പഠന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ എഴുതി തയ്യാറാക്കിയ ഡയറി കുറിപ്പാണ് പുസ്തകമായി മാറിയത്. 100 രൂപ വിലയിട്ട് രക്ഷിതാക്കള്‍ വാങ്ങിയാണ് പുസ്തകം പുറത്തിറക്കാനുള്ള ചെലവ് കണ്ടത്തിയത്. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് പുസ്തകം പ്രസിദ്ധികരിച്ചത്.

സമഗ്ര ശിക്ഷ കേരള യുടെ ബഡ്ഡിംഗ് റൈറ്റേഴ്‌സ് എന്ന പദ്ധതിയുടെ ബാലുശ്ശേരി ബി.ആര്‍.സി. പരിധിയിലെ ആദ്യത്തെ പുസ്തകമാണ് പുറത്തിറങ്ങുന്നത്. പ്രകൃതിയെയും, മണ്ണിനെയും, ഭൂമിയെയും, ആകാശത്തെയും പക്ഷിമൃഗാദികളെയുമൊക്കെ മനുഷ്യനോട് ചേര്‍ത്ത് വെക്കാനും സ്‌നേഹിക്കാനുമുള്ള വലിയ സന്ദേശങ്ങളാണ് കുരുന്നു ഭാവനയിലുള്ളത്.

പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കോഡിനേറ്റര്‍ വി..എം. അഷറഫാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. സ്‌കൂള്‍വിദ്യാരംഗം കോഡിനേറ്റര്‍ ജിതേഷ് പുലരിയാണ് എഡിറ്റര്‍ സിനിമ നാടക സംവിധായകന്‍ ഹരീഷ് കോട്ടൂര്‍ പുസ്തകം പ്രകാശനം ചെയ്തു. ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ കെ.എന്‍.ബിനോയ് കുമാര്‍ ഏറ്റുവാങ്ങി വി.എം. അഷറഫ് പുസ്തകം പരിചയപ്പെടുത്തി.

ചടങ്ങിന് പി.ടി.എ വൈസ് പ്രസിഡന്റ് അനീഷ് കെ. അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ. സദാനന്ദന്‍, വിനോദ് കോട്ടൂര്‍, ശബ്‌ന വി.കെ,എന്‍. കെ.സലിം, എസ്. രസ്‌ന, ഷീന ടി. എസ് വി.വി.സബിത,സുധ. ഒ, സുനന. വി.ടി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആര്‍. ശ്രീജ സ്വാഗതവും കോഡിനേറ്റര്‍ ജിതേഷ് .എസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190819/memorizing-the-history-of-nisardratha-by-students-of-kotoor-aup-school-the-book-ormacheppu-was-released)