---
title: "എല്‍ഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു "
english_title: "LDF Parliamentary Election Committee office has started functioning at chembra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190843/ldf-parliamentary-election-committee-office-has-started-functioning-at-chembra"
published_at: "2024-03-11T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eeb23838256_1_office.JPG"
keywords: []
---

# എല്‍ഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ : **എല്‍ഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

## Article Content

**ചക്കിട്ടപ്പാറ : **എല്‍ഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.

വടകര പാര്‍ലമെന്റ് മണ്ഡലം തിരിച്ചു പിടിക്കാനായ് അങ്കത്തിനങ്ങിയ കെ.കെ. ശൈലജയുടെ വിജയത്തിനായ് 40-ാം ബൂത്ത് എല്‍ഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് പ്രവര്‍ത്തനമാരംഭിച്ചത്.

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പ്രയിലാണ് തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ആരംഭിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എ യുമായ കെ കുഞ്ഞമ്മദ് ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ജി ഭാസ്‌കരന്‍, പി.പി രഘുനാഥ്, കെ.കെ നൗഷാദ്, കെ.എന്‍ സഹദേവന്‍, ഐ സുരേഷ്, കെ ഹനീഫ, അഖില്‍, സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190843/ldf-parliamentary-election-committee-office-has-started-functioning-at-chembra)