---
title: "ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് രക്ത പരിശോധന ക്യാമ്പ് "
english_title: "Blood test camp in connection with the temple festival at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190880/blood-test-camp-in-connection-with-the-temple-festival-at-perambra"
published_at: "2024-03-11T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eecf7940fa4_1_camb.JPG"
keywords: []
---

# ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് രക്ത പരിശോധന ക്യാമ്പ് 

> **Lead Summary:** പേരാമ്പ്ര: എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത ഗ്രൂപ്പ് നിര്‍ണ്ണയത്തിനും ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

പേരാമ്പ്ര: എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത ഗ്രൂപ്പ് നിര്‍ണ്ണയത്തിനും ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

എരവട്ടൂര്‍ കനാല്‍മുക്കില്‍ വി.കെ പ്രമോദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.കെ പ്രേമന്‍, പാലയാട്ട് വിനോദന്‍, കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

കൈപ്രം അംഗനവാടി, കുതിരോട്ട്, അരിക്കാം കാവില്‍ സ്‌കൂള്‍, കേളോത്ത് കണ്ടി, കണ്ണോത്ത് കുന്ന് അംഗന്‍വാടി, കനാല്‍ മുക്ക്, എടക്കുനി, വെള്ളയോട് ചാലില്‍, പൂവമുള്ള കണ്ടി മീത്തല്‍, എന്നിങ്ങനെ 10 കേന്ദ്രങ്ങളില്‍ ക്യാമ്പ് നടന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംഎല്‍ടി വിദ്യാര്‍ത്ഥികള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആയിരം പേരെ ക്യാമ്പുകളില്‍ പരിശോധന നടത്തി.

മാര്‍ച്ച് 18 മുതല്‍ 21 വരെ ക്യാന്‍സര്‍ പരിശോധന, നേത്ര പരിശോധന, വൃക്ക രോഗ നിര്‍ണയം, ആയുര്‍വേദ ഹോമിയോ ക്യാമ്പുകളും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190880/blood-test-camp-in-connection-with-the-temple-festival-at-perambra)