---
title: "പേരാമ്പ്ര എയുപി സ്‌കൂള്‍ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് "
english_title: "Perambra AUP School District Level Sevens Football Tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190886/perambra-aup-school-district-level-sevens-football-tournament"
published_at: "2024-03-11T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eed46055406_1_tour.JPG"
keywords: []
---

# പേരാമ്പ്ര എയുപി സ്‌കൂള്‍ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര എയുപി സ്‌കൂള്‍ കായിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര എയുപി സ്‌കൂള്‍ കായിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

വിവിധ വിദ്യാലയങ്ങളില്‍ നിന്നായി പന്ത്രണ്ടോളം ടീമുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് അംഗം പി. ജോന, പ്രധാനധ്യാപിക കെ.പി. മിനി, ഇ. വിശ്വനാഥന്‍, പി.എം. റിഷാദ്, മര്‍ജാനപര്‍വീണ്‍ എന്നിവര്‍ പങ്കെടുത്തു. ആവേശകരമായ മത്സരത്തില്‍ ഉള്ള്യേരി എയുപി സ്‌കൂള്‍ ടീം വിജയികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190886/perambra-aup-school-district-level-sevens-football-tournament)