---
title: "മര്‍ച്ചന്റ് വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റിയുടെ  നവീകരിച്ച ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു"
english_title: "Merchant Welfare Co-op Society  Renovated office building inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190988/merchant-welfare-co-op-society-renovated-office-building-inaugurated"
published_at: "2024-03-11T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef3af61fed9_black.png"
keywords: []
---

# മര്‍ച്ചന്റ് വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റിയുടെ  നവീകരിച്ച ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** മര്‍ച്ചന്റ് വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റിയുടെ പത്താം വാര്‍ഷികാഘോഷവും നവീകരിച്ച ഓഫിസ് കെട്ടിടവും , വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** മര്‍ച്ചന്റ് വെല്‍ഫെയര്‍ കോ-ഓപ്പ് സൊസൈറ്റിയുടെ പത്താം വാര്‍ഷികാഘോഷവും നവീകരിച്ച ഓഫിസ് കെട്ടിടവും , വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടരി ബാപ്പു ഹാജി കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും കോ ഓപ് ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പി കെ സന്തോഷ് കുമാര്‍ ലോക്കര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

ജയകൃഷ്ണന്‍ നോവ അധ്യക്ഷത വഹിച്ചു. ടി പി അമൃത് രാജ്, ശരീഫ് ചീക്കിലോട്ട്, ഷാജു ഹൈലൈറ്റ്, എന്‍ പി വിധു, ഇ ടി മുഹമ്മദ് കോയ സംബന്ധിച്ചു. സുരേഷ് ബാബു കൈലാസ് സ്വാഗതവും വി എന്‍ നൗഫല്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190988/merchant-welfare-co-op-society-renovated-office-building-inaugurated)