---
title: "കേരള മാപ്പിള കലാ അക്കാദമി മാനവികതക്കൊരു ഇശല്‍ സ്പര്‍ശം 'സ്‌നേഹ സംഗമം' "
english_title: "Kerala Mapila Kala Academy A Touch of Love for Humanity 'Sneha Sangam'"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191045/kerala-mapila-kala-academy-a-touch-of-love-for-humanity-sneha-sangam"
published_at: "2024-03-12T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efe3659a556_1_ssm.JPG"
keywords: []
---

# കേരള മാപ്പിള കലാ അക്കാദമി മാനവികതക്കൊരു ഇശല്‍ സ്പര്‍ശം 'സ്‌നേഹ സംഗമം' 

> **Lead Summary:** **പേരാമ്പ്ര :** കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മാനവികതക്കൊരു ഇശല്‍ സ്പര്‍ശം എന്ന പേരില്‍ പേരാമ്പ്ര ചാപ്റ്റര്‍ സംഘടിപ്പിച്ച 'സ്‌നേഹ സംഗമം ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര :** കേരള മാപ്പിള കലാ അക്കാദമി സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മാനവികതക്കൊരു ഇശല്‍ സ്പര്‍ശം എന്ന പേരില്‍ പേരാമ്പ്ര ചാപ്റ്റര്‍ സംഘടിപ്പിച്ച 'സ്‌നേഹ സംഗമം ശ്രദ്ധേയമായി.

കലാരംഗത്ത് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച കലാകാരന്‍മാരെയും പുതിയ തലമുറയിലെ പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

മാപ്പിളപ്പാട്ട് രചയിതാവ് ഫസല്‍ കൊടുവള്ളി മുഖ്യാതിഥിയായി. മാപ്പിളകലാരംഗത്ത് സ്തുത്യര്‍ഹ സേവനം ചെയ്ത കുട്ട്യാലിചാവട്ട്, മികച്ച പിന്നണി ഗായകനുള്ള യു.എ. ഖാദര്‍ പുരസ്‌കാരം നേടിയ ശാന്തന്‍ മുണ്ടോത്ത്, ഗാനരചയിതാവ് ഫസല്‍ കൊടുവള്ളി എന്നിവര്‍ക്ക് സ്‌നേഹാദരം നല്‍കി.

അക്കാദമി ജില്ലാ സെക്രട്ടറി വി.എം. അഷറഫ് കര്‍മ്മപദ്ധതികള്‍ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ വണ്ണാറത്ത്, ചാപ്റ്റര്‍ സെക്രട്ടറി എന്‍.കെ. മുസ്തഫ, ട്രഷറര്‍ മജീദ് ഡീലക്‌സ് ബാദുഷ അബ്ദുസ്സലാം, ഷംസുദ്ദീന്‍ കക്കാട്, പാതിരിയാട്ട് ഹസ്സന്‍, മുഹമ്മദ് വാദിഹുദ, കെ.ടി.കെ. റഷീദ് നടുവണ്ണൂര്‍, എന്‍.ടി. മുനീര്‍, നൗഫല്‍ പേരാമ്പ്ര, വാര്‍ഡ് അംഗം സല്‍മ നന്മനകണ്ടി, ഷര്‍മിന കോമത്ത്, അഷറഫ് നാറാത്ത്, എന്‍.കെ. കുഞ്ഞിമുഹമ്മദ്, കുഞ്ഞബ്ദുള്ള തച്ചോളി, സി.ടി. മുഹമ്മദ്, എം.ടി. മുനീര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇശല്‍ വിരുന്നും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191045/kerala-mapila-kala-academy-a-touch-of-love-for-humanity-sneha-sangam)