---
title: "ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ക്ക് അഗ്‌നിപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം "
english_title: "Training of Green Army personnel in fire fighting operations at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191093/training-of-green-army-personnel-in-fire-fighting-operations-at-changaroth"
published_at: "2024-03-12T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f003e3a40b5_1_gas.jpg"
keywords: []
---

# ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ക്ക് അഗ്‌നിപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം 

> **Lead Summary:** **ചങ്ങരോത്ത് :** ചങ്ങരോത്ത് പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ക്ക് അഗ്‌നിപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പേരാമ്പ്ര അഗ്‌നിരക്ഷാസേന പ്രായോഗിക പരിശീലനം നല്‍കി.

## Article Content

**ചങ്ങരോത്ത് :** ചങ്ങരോത്ത് പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ക്ക് അഗ്‌നിപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പേരാമ്പ്ര അഗ്‌നിരക്ഷാസേന പ്രായോഗിക പരിശീലനം നല്‍കി.

ചങ്ങരോത്ത് പഞ്ചായത്തിലെ മുഴുവന്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും കടിയങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് അഗ്‌നിപ്രതിരോധ മാര്‍ഗ്ഗങ്ങളെകുറിച്ച് പ്രായോഗിക പരിശീലനം നല്‍കി.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്‍ ക്ലാസ്സുകള്‍ എടുത്തു. പഞ്ചായത്ത് സെക്രട്ടറി ഷാജി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.

അസി. സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും ഹരിതകര്‍മ്മസേന സെക്രട്ടറി നളിനി നന്ദിയും പറഞ്ഞു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബഷീര്‍, വിഇഒ ധന്യമാധവന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191093/training-of-green-army-personnel-in-fire-fighting-operations-at-changaroth)