---
title: "പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഊട്ടുപുര ശിലാസ്ഥാപന കര്‍മ്മം "
english_title: "Ootupura stone laying ceremony at Palayad Sri Krishna Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191106/ootupura-stone-laying-ceremony-at-palayad-sri-krishna-temple"
published_at: "2024-03-12T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f00cbf4b356_1_temble.jpg"
keywords: []
---

# പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഊട്ടുപുര ശിലാസ്ഥാപന കര്‍മ്മം 

> **Lead Summary:** **പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഊട്ടുപുര നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര **: കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഊട്ടുപുര നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.

ക്ഷേത്രത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ഊട്ടുപുരയുടെ ശിലാസ്ഥാപന കര്‍മ്മം ക്ഷേത്രം മേല്‍ശാന്തി കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് അധ്യക്ഷത വഹിച്ചു.

പ്രകാശ് കെ പണിക്കര്‍, പി.സി. ഗോപിനാഥന്‍, ഷജിത്ത്കുമാര്‍, വി.ഡി. പ്രേമരാജ്, കെ.പി. ഗോപാലന്‍ നായര്‍, വിജയന്‍ കേളോത്ത്, എം.കെ. ഗംഗാധര മാരാര്‍, പി.കെ ശോഭ തുടങ്ങിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191106/ootupura-stone-laying-ceremony-at-palayad-sri-krishna-temple)