---
title: "വാളൂരിൽ യുവതിയെ തോട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Woman found dead in Valur river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191117/woman-found-dead-in-valur-river"
published_at: "2024-03-12T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f014a71f90a_1_body.jpg"
keywords: []
---

# വാളൂരിൽ യുവതിയെ തോട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** പേരാമ്പ്ര: വാളൂര്‍ തോട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുളിയങ്ങലിന് സമീപം നൊച്ചാട് പ്രാധമികാരോഗ്യ കേന്ദ്രത്തിന് അടുത്ത് അള്ളിയോറ താഴ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.

## Article Content

പേരാമ്പ്ര: വാളൂര്‍ തോട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുളിയങ്ങലിന് സമീപം നൊച്ചാട് പ്രാധമികാരോഗ്യ കേന്ദ്രത്തിന് അടുത്ത് അള്ളിയോറ താഴ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് ഏകദേശം 27 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. കഴിഞ്ഞ ദിവസം യുവതിയെ കാണാതായതായ് പരാതി ഉണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191117/woman-found-dead-in-valur-river)