---
title: "വാളൂരിൽ തോട്ടിൽ കണ്ട മൃതദേഹം കാണാതായ യുവതിയുടെതോ? "
english_title: "Is the body of the missing woman found in the stream in Valur?"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191145/is-the-body-of-the-missing-woman-found-in-the-stream-in-valur"
published_at: "2024-03-12T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f02d225a6da_1_body2.jpg"
keywords: []
---

# വാളൂരിൽ തോട്ടിൽ കണ്ട മൃതദേഹം കാണാതായ യുവതിയുടെതോ? 

> **Lead Summary:** **പേരാമ്പ്ര :** വാളൂരിൽ തോട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. മൃതദേഹം തോട്ടിൽ കമഴ്ന്ന് കിടക്കുന്ന അവസ്ഥയിലാണുള്ളത്. കൊയിലാണ്ടിയിൽ നിന്നും തഹസിൽദാർ എത്തിയ ശേഷമേ മൃതദേഹം പുറത്തെടുക്കുകയുള്ളു.

## Article Content

**പേരാമ്പ്ര :** വാളൂരിൽ തോട്ടിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. മൃതദേഹം തോട്ടിൽ കമഴ്ന്ന് കിടക്കുന്ന അവസ്ഥയിലാണുള്ളത്. കൊയിലാണ്ടിയിൽ നിന്നും തഹസിൽദാർ എത്തിയ ശേഷമേ മൃതദേഹം പുറത്തെടുക്കുകയുള്ളു.

കാണാതായ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കമഴ്ന്ന് കിടക്കുന്ന നിലയിലായതിനാൽ മുഖം വ്യക്തമല്ല.

ഇന്ന് കാലത്ത് 10 മണിക്കാണ് മുളിയങ്ങലിന് സമീപം നൊച്ചാട് പ്രാധമികാരോഗ്യ കേന്ദ്രത്തിന് അടുത്ത് അള്ളിയോറ താഴ തോട്ടിൽ മൃതദേഹം കാണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191145/is-the-body-of-the-missing-woman-found-in-the-stream-in-valur)