---
title: "കായണ്ണ വെള്ളപ്പാലം കണ്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം "
english_title: "Inauguration of drinking water project at Kayanna water bridge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191160/inauguration-of-drinking-water-project-at-kayanna-water-bridge"
published_at: "2024-03-12T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f046bd5bace_1_npb.jpg"
keywords: []
---

# കായണ്ണ വെള്ളപ്പാലം കണ്ടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച കായണ്ണ ഗ്രാമപഞ്ചായത്തിലെ വെള്ളപ്പാലം കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ച കായണ്ണ ഗ്രാമപഞ്ചായത്തിലെ വെള്ളപ്പാലം കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി.കെ ശശി അധ്യക്ഷത വഹിച്ചു.

38 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ഭാഗമായി 53 കുടുംബങ്ങള്‍ക്കാണ് ജലലഭ്യത ഉറപ്പായത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.സി. ശരണ്‍, പി. ഗാന, ബിജി സുനില്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് ക്ഷേമകാര്യസമിതി ചെയര്‍പേഴ്സണ്‍ പി.കെ രജിത സ്വാഗതവും നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ കെ. കുമാരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191160/inauguration-of-drinking-water-project-at-kayanna-water-bridge)