---
title: "വാളൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു"
english_title: "The woman found dead in the Valur stream has been identified"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191161/the-woman-found-dead-in-the-valur-stream-has-been-identified"
published_at: "2024-03-12T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f03cadb37d5_1_anu.jpg"
keywords: []
---

# വാളൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു

> **Lead Summary:** ** പേരാമ്പ്ര: **വാളൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനു വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

## Article Content

** പേരാമ്പ്ര: **വാളൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനു വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തോട്ടിൽ കമഴ്ന്ന നിലയിലായിരുന്ന മൃതദേഹം റവന്യൂ പൊലീസ് അധികൃതരുടെ സാന്നിധ്യത്തിൽ കരക്ക് എത്തിച്ചതോടെ ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.

മുളിയങ്ങല്‍ നൊച്ചാട് പ്രാധമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തോട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് പരിസരവാസികള്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

യുവതിയെ കാണാതായതായി ഇന്നലെ ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അനു വിവാഹിതയായിട്ട് 1 വര്‍ഷത്തോളമായി. ഇരിങ്ങണ്ണൂര്‍ സ്വദേശി പ്രജിലാണ് ഭര്‍ത്താവ്. ഇരുവരും ഇരിങ്ങണ്ണൂരാണ് താമസം.

വടകര ലാൻ്റ് അക്വസിഷൻ തഹസില്‍ദാര്‍ രേഖ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോർച്ചറിയിലേക്ക് മാറ്റും

വാളൂർ കുറുങ്കുടി മീത്തല്‍ വാസുവിന്റെയും സരസ്വതിയുടെയും മകളാണ് അനു. സഹോദരന്‍: സദാനന്ദന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191161/the-woman-found-dead-in-the-valur-stream-has-been-identified)