---
title: "പൗരത്വ ഭേദഗതി നിയമത്തിനെതിരെ  യു.ഡി.എഫ് പ്രതിഷേധ പ്രകടനം "
english_title: "   Against the Citizenship Amendment Act  UDF protest march "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191219/against-the-citizenship-amendment-act-udf-protest-march"
published_at: "2024-03-12T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f07986f13ce_nrc.jpg"
keywords: []
---

# പൗരത്വ ഭേദഗതി നിയമത്തിനെതിരെ  യു.ഡി.എഫ് പ്രതിഷേധ പ്രകടനം 

> **Lead Summary:** **മേപ്പയ്യൂര്‍: **മോദി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

## Article Content

**മേപ്പയ്യൂര്‍: **മോദി സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.

പ്രകടനത്തിന് യു.ഡി.എഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍,കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍,എ.വി അബ്ദുള്ള,കെ.പി വേണുഗോപാല്‍,എം.എം അഷറഫ്,സി.പി നാരായണന്‍,കെ.എം.എ അസീസ്, മുജീബ് കോമത്ത്,ആന്തേരി ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.പറമ്പാട്ട് സുധാകരന്‍ അധ്യക്ഷനായി. പി.കെ അനീഷ്,എം.കെ അബ്ദുറഹിമാന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191219/against-the-citizenship-amendment-act-udf-protest-march)