---
title: "പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഭരണാനുമതിയായി"
english_title: "Administrative sanction has been accorded to install high mast lights at various places in Perambra constituency."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191228/administrative-sanction-has-been-accorded-to-install-high-mast-lights-at-various-places-in-perambra-constituency"
published_at: "2024-03-12T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0820e36fb7_symbolic.png"
keywords: []
---

# പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഭരണാനുമതിയായി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഭരണാനുമതിയായതായി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഭരണാനുമതിയായതായി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

എം എല്‍ എ യുടെ 2022-23 വര്‍ഷത്തെ ആസ്ഥി വികസന ഫണ്ട് 27.25 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പുതുതായി നിര്‍മ്മിച്ച പേരാമ്പ്ര ബൈപ്പാസ് റോഡില്‍, കക്കാട് ജഗ്ഷന്‍, ഇഎംഎസ് ഹോസ്പിറ്റല്‍ ജഗ്ഷന്‍, പൈതോത്ത് റോഡ് ജഗ്ഷന്‍, കല്ലോട് ജഗ്ഷന്‍ എന്നിവിടങ്ങളിലും അരിക്കുളം മുക്കിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് ടൗണ്‍ എന്നിവിടങ്ങളിലുമാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍സ്ഥാപിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191228/administrative-sanction-has-been-accorded-to-install-high-mast-lights-at-various-places-in-perambra-constituency)