---
title: "പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ പഠനത്തിനായ്  തുക വകയിരുത്തി സര്‍ക്കാര്‍ ഉത്തരവായി "
english_title: "Govt Issues Order Allocating Funds For Study Of Poozhithodu Paschimathara Road "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191232/govt-issues-order-allocating-funds-for-study-of-poozhithodu-paschimathara-road"
published_at: "2024-03-12T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f085c6de30e_road.png"
keywords: []
---

# പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ പഠനത്തിനായ്  തുക വകയിരുത്തി സര്‍ക്കാര്‍ ഉത്തരവായി 

> **Lead Summary:** **പേരാമ്പ്ര :** വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ചു കൊണ്ട് ചുരമില്ലാത്ത പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡിന്റെ പഠനത്തിനായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ചു കൊണ്ട് ചുരമില്ലാത്ത പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡിന്റെ പഠനത്തിനായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി ടി.പി. രാമകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു.

റോഡിന്റെ നിര്‍മ്മാണത്തിനാവശ്യമായ വിശദമായ പഠനം നടത്തുന്നതിനായ് 1.5 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൂഴിത്തോട് നിന്ന് വയനാട്ടിലെ പടിഞ്ഞാറത്തറ വരെ 27 കിലോമീറ്റര്‍ ദൂരത്തില്‍ ശാസ്ത്രീയ പഠനം നടത്തുന്നതിനായാണ് തുക അനുവദിച്ചിട്ടുള്ളത്.

മലയോര മേഖലയിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാവുന്നത്. വയനാട്ടില്‍ നിന്നും കോഴിക്കോട് എത്തിച്ചേരാനുള്ള ദുരിത യാത്രക്ക് അറുതി ആവശ്യപ്പെട്ടാണ് പുതിയ ബദല്‍ പാത എന്ന ആവശ്യംഉയര്‍ന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191232/govt-issues-order-allocating-funds-for-study-of-poozhithodu-paschimathara-road)