---
title: "ശാസ്ത്രപഠനം പരീക്ഷണത്തിലൂടെ, കണ്ണോത്ത് യുപി സ്‌കൂള്‍ "
english_title: "Science Learning Through Experiments, Kannoth UP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191315/science-learning-through-experiments-kannoth-up-school"
published_at: "2024-03-13T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f142375fd8c_1_kalari.jpg"
keywords: []
---

# ശാസ്ത്രപഠനം പരീക്ഷണത്തിലൂടെ, കണ്ണോത്ത് യുപി സ്‌കൂള്‍ 

> **Lead Summary:** **കീഴരിയൂര്‍ :** കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 വികസന സമിതിയുടെയും കണ്ണോത്ത് യു.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ യുപി വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയുംപങ്കെടുപ്പിച്ച് പരീക്ഷണകളരി സംഘടിപ്പിച്ചു.

## Article Content

**കീഴരിയൂര്‍ :** കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 വികസന സമിതിയുടെയും കണ്ണോത്ത് യു.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ യുപി വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയുംപങ്കെടുപ്പിച്ച് പരീക്ഷണകളരി സംഘടിപ്പിച്ചു.

വെള്ളംനിറച്ച ഗ്ലാസ്സില്‍ തിരിതെളിയിച്ച് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം മാലത്ത് സുരേഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പ്രധാനാധ്യാപിക കെ. ഗീത സ്വാഗതം പറഞ്ഞു. വാര്‍ഡ് വികസനസമിതി അംഗം കെ.എം സുരേഷ് ബാബു, അധ്യാപകരായ വിപി സദാനന്ദന്‍, പവീഷ്, പി.ടി ഷീബ, സി. ബിജു എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ശാസ്ത്ര സാഹിത്യ പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ ചെത്തു കടവ് വിവിധ പരീക്ഷണങ്ങള്‍ നടത്തി.

അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷണകളരിയില്‍ വി.എസ് ശിവനന്ദ, കെ സൂര്യകാന്ത്, പി.എസ് സാന്‍വി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ടീം ഒന്നാം സ്ഥാനം നേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191315/science-learning-through-experiments-kannoth-up-school)