---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം "
english_title: "Release of Public Biodiversity Register of Perambra Gram Panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191346/release-of-public-biodiversity-register-of-perambra-gram-panchayath"
published_at: "2024-03-13T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f150010a0c9_1_avk.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ ജൈവവ്യവസ്ഥയുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പുവരുത്തി അവയെ വരും തലമുറയ്ക്ക് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ ജൈവവ്യവസ്ഥയുടെ സുസ്ഥിരമായ ഉപയോഗം ഉറപ്പുവരുത്തി അവയെ വരും തലമുറയ്ക്ക് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നിലനിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. നൂറ്റാണ്ടുകളായി കൈമാറിവന്ന നാട്ടറിവുകളുടെയും ശാസ്ത്രീയമായ രേഖപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിലും ഉന്നത വിദ്യാഭ്യാസ - സസ്യ ജന്തു ശാസ്ത്ര ഗവേഷണ മേഖലകളില്‍ ഉപയോഗിക്കാവുന്ന രീതിയിലുമാണ് രജിസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെഎം റീന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ പ്രിയേഷ്, ശ്രീലത പുതിയടുത്ത്, മിനി പൊന്‍പറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് തിരുവോത്ത്, കെ.കെ പ്രേമന്‍, കെ.കെ അമ്പിളി, പി ജോന, പഞ്ചായത്ത് വികസന സമിതി ഉപാധ്യക്ഷന്‍ അഭിലാഷ് തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിത് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ. ആര്‍. ജയേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191346/release-of-public-biodiversity-register-of-perambra-gram-panchayath)