---
title: "പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ "മിന്നൽ കിഡ്സ് " മാർഷ്യൽ ആർട് പരിശീലനം"
english_title: ""Lightning Kids" in Perambra Gram Panchayat Martial art training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191367/lightning-kids-in-perambra-gram-panchayath-martial-art-training"
published_at: "2024-03-13T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f15eb7704f5_1_pari.jpg"
keywords: []
---

# പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ "മിന്നൽ കിഡ്സ് " മാർഷ്യൽ ആർട് പരിശീലനം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി 'മിന്നല്‍ കിഡ്‌സ്' - മാര്‍ഷ്യല്‍ ആര്‍ട്ട് പരിശീലനം നല്‍കുന്നു. ആകസ്മികമായി ഉണ്ടാകുന്ന അക്രമണങ്ങളില്‍ നിന്നും സ്വയം പ്രതിരോധം തീര്‍ക്കുവാനും ആരോഗ്യമുള്ള ശരീരം വാര്‍ത്തെടുക്കുവാനും കുട്ടികളെ ചെറുപ്പത്തിലെ തയ്യാറാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി 'മിന്നല്‍ കിഡ്‌സ്' - മാര്‍ഷ്യല്‍ ആര്‍ട്ട് പരിശീലനം നല്‍കുന്നു. ആകസ്മികമായി ഉണ്ടാകുന്ന അക്രമണങ്ങളില്‍ നിന്നും സ്വയം പ്രതിരോധം തീര്‍ക്കുവാനും ആരോഗ്യമുള്ള ശരീരം വാര്‍ത്തെടുക്കുവാനും കുട്ടികളെ ചെറുപ്പത്തിലെ തയ്യാറാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നത്.

പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അറുപതോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ അവസരം ലഭിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചെന്നൈ കേന്ദ്രമായ ഷാവലിന്‍ കുങ്ഫു ഇന്റര്‍നാഷണല്‍ നല്‍കുന്ന അന്തര്‍ദേശീയ തലത്തിലുള്ള സര്‍ട്ടിഫിക്കറ്റും പ്രാഥമിക തലത്തിലുള്ള ബെല്‍റ്റും നല്‍കുന്നതാണ്.

പേരാമ്പ്ര ജിയുപി സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എജുക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.സി. മൊയ്തി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡണ്ട് കെ.എം. റീന അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രിയേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെര്‍പേഴ്‌സണ്‍ ശ്രീലജ പുതിയിടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പാറ, വാര്‍ഡ് മെമ്പര്‍മാരായ കെ.കെ. പ്രേമന്‍, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ അഭിലാഷ് തിരുവോത്ത്, ട്രെയിനര്‍ സിഫു, ടി.കെ.വത്സരാജ്, ട്രെയിനര്‍ രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191367/lightning-kids-in-perambra-gram-panchayath-martial-art-training)