---
title: "വാളൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം സംസ്‌ക്കരിച്ചു "
english_title: "The body of the woman found dead in Valur stream was cremated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191389/the-body-of-the-woman-found-dead-in-valur-stream-was-cremated"
published_at: "2024-03-13T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f17654ec974_1_anu2.jpg"
keywords: []
---

# വാളൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം സംസ്‌ക്കരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാളൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ഉച്ചയോടുകൂടി വീട്ടിലെത്തിച്ച് 2 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

## Article Content

**പേരാമ്പ്ര: **വാളൂര്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ഉച്ചയോടുകൂടി വീട്ടിലെത്തിച്ച് 2 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

ഇന്നലെ രാവിലെയാണ് വാളൂര്‍ കുറുങ്കുടി മീത്തല്‍ അനു (26 ) വിനെ നൊച്ചാട് പ്രാധമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാര്‍ കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തുകയും പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്നതും നാട്ടുകാരുടെ സംശയം വര്‍ധിപ്പിച്ചു.

മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലായതിനാല്‍ റവന്യൂ പൊലീസ് അധികൃതരുടെ സാന്നിധ്യത്തില്‍ കരക്ക് എത്തിച്ചതോടെയാണ് അനുവിനെ തിരിച്ചറിഞ്ഞത്.

യുവതിയുടെ ശരീരത്തിലെ ആഭരണങ്ങളും നഷ്ടപ്പെട്ടതായി പറയുന്നു. പേരാമ്പ്ര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്.

വാളൂർ കുറുങ്കുടി മീത്തല്‍ വാസുവിന്റെയും സരസ്വതിയുടെയും മകളാണ് അനു. ഭര്‍ത്താവ് : പ്രജില്‍. സഹോദരന്‍: സദാനന്ദന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191389/the-body-of-the-woman-found-dead-in-valur-stream-was-cremated)