---
title: "അനധികൃത സ്റ്റാളുകള്‍ അടച്ച് പൂട്ടണം ; മാര്‍ച്ച് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് "
english_title: "Illegal stalls should be closed; The March was organized by the Tradesmen's Association, Perambra South Unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191391/illegal-stalls-should-be-closed-the-march-was-organized-by-the-tradesmens-association-perambra-south-unit"
published_at: "2024-03-13T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f17ef388c3a_1_march1.jpg"
keywords: []
---

# അനധികൃത സ്റ്റാളുകള്‍ അടച്ച് പൂട്ടണം ; മാര്‍ച്ച് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് 

> **Lead Summary:** പേരാമ്പ്ര: പട്ടണത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സ്റ്റാളുകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

## Article Content

പേരാമ്പ്ര: പട്ടണത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സ്റ്റാളുകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

ചെമ്പ്ര റോഡിലെ ജില്ലാ കലക്ടറുടെ അധീനതയിലുള്ള ഗ്രൗണ്ടില്‍ വന്‍കിട ഷോപ്പിംഗ് സ്റ്റാള്‍ ഗ്രാമ പഞ്ചായത്തിന്റെ യാതൊരുവിധ അനുമതിയും ഇല്ലാതെ കെട്ടിയുയര്‍ത്തി കച്ചവടത്തിന് തയ്യാറെടുക്കുകയാണ്.

ഇത് നിയമവിരുദ്ധവും പേരാമ്പ്രയില്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന കച്ചവട മേഖലയെ തകര്‍ക്കുന്നതും ആണെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചില സ്റ്റാളുകള്‍ക്കും തദ്ദേശഭരണ സ്ഥാപനത്തിന്റെ അനുമതിപത്രം ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.

വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഷാജു ഹൈലൈറ്റ് അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗം രാമചന്ദ്രന്‍ ഗുഡ് വില്‍, ടി. സോമന്‍, സി.കെ ചന്ദ്രന്‍, സന്തോഷ് ഫര്‍ണിച്ചര്‍, കെ.കെ അബ്ദുല്‍സലാം, ഷാഹുല്‍ ഹമീദ്, മജീദ് കച്ചിന്‍സ് എന്നിവര്‍ സംസാരിച്ചു.

  പി ദാസന്‍ സ്വാഗതവും നിര്‍മല സജീവ് നന്ദിയും പറഞ്ഞു. പി.എം ചന്ദ്രന്‍, സന്തോഷ് ഫര്‍ണിച്ചര്‍, അനിത, സത്യന്‍ പ്രയാഗ്, ബഷീര്‍ കച്ചേരി, നിസാര്‍, ഷബീര്‍, ഉണ്ണികൃഷ്ണന്‍, അനീഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191391/illegal-stalls-should-be-closed-the-march-was-organized-by-the-tradesmens-association-perambra-south-unit)