---
title: "ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനം നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി"
english_title: "Jal Jeevan Mission, the National Rural Fresh Water Supply Project has started functioning in Nochchad Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19141/jal-jeevan-mission-the-national-rural-fresh-water-supply-project-has-started-functioning-in-nochchad-grama-panchayat"
published_at: "2022-01-04T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d422ac37990_006 ETI CLG.jpg"
keywords: []
---

# ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനം നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി

> **Lead Summary:** ** പേരാമ്പ്ര: **ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനം നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.

## Article Content

** പേരാമ്പ്ര: **ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനം നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി.

പദ്ധതി നിര്‍വഹണ സഹായ ഏജന്‍സിയായ കേരള ഗ്രാമ നിര്‍മാണ സമിതിയുടെ ഓഫീസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി നിര്‍വഹിച്ചു.

പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്യ്തു. കേന്ദ്ര കേരള സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ ജല ജീവന്‍ മിഷന്റെ ലക്ഷ്യം 2024 ആവുമ്പോഴേക്കും എല്ലാ ഗ്രാമപ്രദേശ വീടുകളിലേക്കും ആവശ്യമായ വെള്ളം തുല്യ അളവില്‍ ന്യായമായ നിരക്കില്‍ എത്തിക്കുക എന്നതാണ്.

പദ്ധതി 2019 ല്‍ കൊണ്ടു വന്നെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആയതിനാലാണ് പദ്ധതി ഇത്രയും വൈകി 2020 നവംബറില്‍ തുടങ്ങിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണന്‍, ജനപ്രതിനിധികള്‍, മറ്റു സ്റ്റാഫ് അംഗങ്ങള്‍, ടീം ലീഡര്‍ ജാനറ്റ് കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ ആര്യപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19141/jal-jeevan-mission-the-national-rural-fresh-water-supply-project-has-started-functioning-in-nochchad-grama-panchayat)