---
title: "അനുവിന്റെ മരണം; മുങ്ങി മരണമെന്ന് പ്രാഥമിക വിവരം "
english_title: "Death of Anu; Preliminary information about death by drowning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191421/death-of-anu-preliminary-information-about-death-by-drowning"
published_at: "2024-03-13T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1a4fe9d588_1_anu.jpg"
keywords: []
---

# അനുവിന്റെ മരണം; മുങ്ങി മരണമെന്ന് പ്രാഥമിക വിവരം 

> **Lead Summary:** ** പേരാമ്പ്ര: **ഇന്നലെ വാളൂരില്‍ തോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വാളൂര്‍ കുറുങ്കുടി മീത്തല്‍ അനു ന്റെ മരണ കാരണം മുങ്ങിമരണമെന്ന് പ്രാഥമിക വിവരം. ശ്വാസകോശത്തില്‍ ചെളി നിറഞ്ഞതാണ് മരണത്തിന് കാരണമെന്ന് പൊലീസിന് ലഭിച്ച വിവരം.

## Article Content

** പേരാമ്പ്ര: **ഇന്നലെ വാളൂരില്‍ തോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വാളൂര്‍ കുറുങ്കുടി മീത്തല്‍ അനു ന്റെ മരണ കാരണം മുങ്ങിമരണമെന്ന് പ്രാഥമിക വിവരം. ശ്വാസകോശത്തില്‍ ചെളി നിറഞ്ഞതാണ് മരണത്തിന് കാരണമെന്ന് പൊലീസിന് ലഭിച്ച വിവരം.

എന്നാല്‍ അനുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. കാരണം അനുവിനെ കാണാതായെന്ന് അറിഞ്ഞ ശേഷം നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു, അന്നു കാണാത്ത മൃതദേഹം പിറ്റേന്ന് രാവിലെ തോട്ടില്‍ കണ്ടതില്‍ നാട്ടുകാരില്‍ സംശയം വര്‍ദ്ധിപ്പിച്ചു.

മാത്രവുമല്ല അര്‍ധനഗ്നയായിട്ടാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയുടെ ശരീരത്തിലെ ആഭരണങ്ങളും നഷ്ടപ്പെട്ടതായി പറയുന്നു. എന്നാല്‍ മുട്ടറ്റം മാത്രം വെള്ളമുള്ള തോട്ടില്‍ അനു മുങ്ങിമരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് നാട്ടുകാരുടെ വാദം.

മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലായതിനാല്‍ റവന്യൂ പൊലീസ് അധികൃതരുടെ സാന്നിധ്യത്തില്‍ കരക്ക് എത്തിച്ചതോടെയാണ് അനുവിനെ തിരിച്ചറിഞ്ഞത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്നമുറയ്‌ക്കേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191421/death-of-anu-preliminary-information-about-death-by-drowning)