---
title: "സിഎഎ ക്കെതിരെ തെരുവുകള്‍ പ്രക്ഷുബ്ദമാക്കും ജലീല്‍ സഖാഫി "
english_title: "Jaleel Saqafi To Make Streets Turbulent Against CAA "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191446/jaleel-saqafi-to-make-streets-turbulent-against-caa"
published_at: "2024-03-13T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1bf02c676c_cccccccccccccccccccccccccc.png"
keywords: []
---

# സിഎഎ ക്കെതിരെ തെരുവുകള്‍ പ്രക്ഷുബ്ദമാക്കും ജലീല്‍ സഖാഫി 

> **Lead Summary:** **പേരാമ്പ്ര :** കേന്ദ്ര സര്‍ക്കാരിന്റെ സിഎഎ നടപ്പാക്കാനുള്ള വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും രാജ്യ താല്‍പ്പര്യത്തിനെതിരുമാണെന്നും സി.എ.എ ക്കെതിരെ തെരുവുകള്‍ പ്രക്ഷുബ്ദമാക്കുമെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബ്ദുല്‍ ജലീല്‍ സഖാഫി പറഞ്ഞു.

## Article Content

**പേരാമ്പ്ര :** കേന്ദ്ര സര്‍ക്കാരിന്റെ സിഎഎ നടപ്പാക്കാനുള്ള വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും രാജ്യ താല്‍പ്പര്യത്തിനെതിരുമാണെന്നും സി.എ.എ ക്കെതിരെ തെരുവുകള്‍ പ്രക്ഷുബ്ദമാക്കുമെന്നും എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബ്ദുല്‍ ജലീല്‍ സഖാഫി പറഞ്ഞു.

സിഎഎ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ നടപ്പാക്കാനുള്ള നിലവിലെ വിജ്ഞാപനം മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണെന്നും ഇന്ത്യന്‍ ജനത ഇത് തിരിച്ചറിയണമെന്നും പാര്‍ട്ടിയുടെ പോരാട്ടങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് ഹമീദ് എടവരാട്, മണ്ഡലം സെക്രട്ടറി കുഞ്ഞമ്മത് പേരാമ്പ്ര, ഇസ്മയില്‍ കമ്മന, റഷീദ് മുതിരക്കല്‍, തുടങ്ങിയവര്‍ പ്രകടനത്തിന്നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191446/jaleel-saqafi-to-make-streets-turbulent-against-caa)