---
title: "വയോജന സംഗമവും വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു"
english_title: "An elderly meet, a medical camp for the elderly and an awareness class were organized."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191461/an-elderly-meet-a-medical-camp-for-the-elderly-and-an-awareness-class-were-organized"
published_at: "2024-03-13T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1ca71b08fd_death_anniversary.png"
keywords: []
---

# വയോജന സംഗമവും വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എരവട്ടൂര്‍ പൗരമന്ദിരത്തില്‍ വയോജന സംഗമവും വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും കലാപരിപാടികളും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എരവട്ടൂര്‍ പൗരമന്ദിരത്തില്‍ വയോജന സംഗമവും വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും കലാപരിപാടികളും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ രജിത പി.കെ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് അംഗങ്ങളായ PT അഷറഫ്, പ്രഭാശങ്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. KC കരുണാകരന്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. വനിത വികസന ഓഫീസര്‍ കെ.ദീപസ്വാഗതവും സീനിയര്‍ സിറ്റിസണ്‍സ് ഫോറം സെക്രട്ടറി കെ. ശ്രീധരന്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191461/an-elderly-meet-a-medical-camp-for-the-elderly-and-an-awareness-class-were-organized)