---
title: "പന്നിമുക്കില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്ക്"
english_title: "Five members of a family were injured in a collision between an auto and a bus in Pannimuk"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191481/five-members-of-a-family-were-injured-in-a-collision-between-an-auto-and-a-bus-in-pannimuk"
published_at: "2024-03-13T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1da9c9fca4_north.png"
keywords: []
---

# പന്നിമുക്കില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്ക്

> **Lead Summary:** **പേരാമ്പ്ര:** പന്നിമുക്കില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്ക് .

## Article Content

**പേരാമ്പ്ര:** പന്നിമുക്കില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്ക് .

മുയിപ്പോത്ത് കണ്ടിയില്‍ താഴെ പാറക്കാത്ത് ബഷീര്‍(37) ഭാര്യ ഷംന(29) മക്കളായ റസ(4) സയന്‍(2)ബഷീറിന്റെ സഹോദരീപുത്രി മുഹ്സിറ(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.3 മുക്കാല്‍ ഓടുകൂടിയാണ് അപകടമുണ്ടായത്.

വടകരയില്‍ നിന്ന് പേരാമ്പ്രക്ക് വരികയായിരുന്ന തമ്പുരാട്ടി ബസ്സും ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഹ്‌സിറയെ ഹോസ്പിറ്റലില്‍ കാണിച്ച് തിരിച്ചുവരുമ്പോള്‍ ആയിരുന്നു അപകടം. കൂട്ടിയിടിയില്‍ ഓട്ടോ പാടെ തകര്‍ന്നു. ഓടിക്കുടിയ നാട്ടുകാരാണ് ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവരെ മെഡിക്കല്‍ കോളേജിലേക്ക്മാറ്റി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191481/five-members-of-a-family-were-injured-in-a-collision-between-an-auto-and-a-bus-in-pannimuk)