---
title: "മലയോര ഹൈവേ പ്രവര്‍ത്തി ഉദ്ഘാടനം നാളെ ചക്കിട്ടപാറയില്‍"
english_title: "Inauguration of Hillyora Highway work tomorrow at Chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191484/inauguration-of-hillyora-highway-work-tomorrow-at-chakkittapara"
published_at: "2024-03-13T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1ee8ec5482_1_mh.jpg"
keywords: []
---

# മലയോര ഹൈവേ പ്രവര്‍ത്തി ഉദ്ഘാടനം നാളെ ചക്കിട്ടപാറയില്‍

> **Lead Summary:** **ചക്കിട്ടപാറ:** പെരുവണ്ണാമൂഴി താഴത്തു വയല്‍ മുതല്‍ ചക്കിട്ടപാറ, ചെമ്പ്ര കൂരാച്ചുണ്ട് പഞ്ചായത്ത് അതിര്‍ത്തി ഇങ്ങോറച്ചാല്‍ വരെയുള്ള 5.700 കിലോമീറ്റര്‍ ദൂരം മലയോര ഹൈവേയുടെ പ്രവര്‍ത്തി ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചു മണിക്ക്.

## Article Content

**ചക്കിട്ടപാറ:** പെരുവണ്ണാമൂഴി താഴത്തു വയല്‍ മുതല്‍ ചക്കിട്ടപാറ, ചെമ്പ്ര കൂരാച്ചുണ്ട് പഞ്ചായത്ത് അതിര്‍ത്തി ഇങ്ങോറച്ചാല്‍ വരെയുള്ള 5.700 കിലോമീറ്റര്‍ ദൂരം മലയോര ഹൈവേയുടെ പ്രവര്‍ത്തി ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചു മണിക്ക്.

ടി. പി രാമകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചക്കിട്ടപാറ ടൗണില്‍ വെച്ച് പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. എം ശ്രീജിത്ത് എന്നിവര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

33 കോടി രൂപ വകയിരുത്തി 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ നിര്‍മ്മിക്കുന്ന ഹൈവേയുടെ പ്രവര്‍ത്തി നടത്തുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആണ്. ഒരു വര്‍ഷമാണ് പ്രവര്‍ത്തിയുടെ കാലാവധി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191484/inauguration-of-hillyora-highway-work-tomorrow-at-chakkittapara)