---
title: " പേരാമ്പ്ര  കുറ്റ്യാടി സംസ്ഥാന പാതയില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി; പ്രദേശവാസികള്‍ ദുരിതത്തില്‍"
english_title: "Anti-socials dumping toilet waste on Rampra Kutty State Highway; The locals are in distress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19149/anti-socials-dumping-toilet-waste-on-rampra-kutty-state-highway-the-locals-are-in-distress"
published_at: "2022-01-04T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d42f8342aeb_006 ETI CLG.jpg"
keywords: []
---

#  പേരാമ്പ്ര  കുറ്റ്യാടി സംസ്ഥാന പാതയില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി; പ്രദേശവാസികള്‍ ദുരിതത്തില്‍

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര കുറ്റ്യാടി സംസ്ഥാന പാതയില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളി.

പാലേരി - വടക്കുംമ്പാട് സ്‌ക്കൂളിനടുത്ത് മൃഗാശുപത്രി റോഡ് ജംങ്ഷനിലാണ് ഹോട്ടല്‍ മാലിന്യംവും കക്കൂസ് മാലിന്യവും റോഡില്‍ തള്ളിയത്.

ആദ്യമേ ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരുന്നു. ഇപ്പോള്‍ ഹോട്ടല്‍ മാലിന്യംവും കക്കൂസ് മാലിന്യവും അടങ്ങിയ മാലിന്യങ്ങള്‍ റോഡില്‍ തള്ളിയതിനാല്‍ ദുര്‍ഗന്ധത്തിനാല്‍ റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

പഞ്ചായത്ത് അധികൃതരെയും, പോലീസിനെയും വിവരം അറിയിച്ചതാണ് ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍. ഈ ദുരവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19149/anti-socials-dumping-toilet-waste-on-rampra-kutty-state-highway-the-locals-are-in-distress)