---
title: "ചാരായം കൈവശം വെച്ച കുറ്റത്തിന് മുതുകാട് സ്വദേശി പിടിയില്‍ "
english_title: "A native of Muthukad was arrested for the crime of possession of charayam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191642/a-native-of-muthukad-was-arrested-for-the-crime-of-possession-of-charayam"
published_at: "2024-03-14T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2d31425a97_1_charayam.JPG"
keywords: []
---

# ചാരായം കൈവശം വെച്ച കുറ്റത്തിന് മുതുകാട് സ്വദേശി പിടിയില്‍ 

> **Lead Summary:** **മുതുകാട് : **ചാരായം കൈവശം വെച്ച കുറ്റത്തിന് മുതുകാട് സ്വദേശി പിടിയില്‍.

## Article Content

**മുതുകാട് : **ചാരായം കൈവശം വെച്ച കുറ്റത്തിന് മുതുകാട് സ്വദേശി പിടിയില്‍.

ഇന്നലെ രാത്രി 8.50 ന് മുതുകാട് സീതപ്പാറ സ്വദേശി മധു (54) വിനെയാണ് 5 ലിറ്റര്‍ ചാരായം കൈവശം വെച്ച കുറ്റത്തിന് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പിപി ജനാര്‍ദ്ദനനും പാര്‍ട്ടിയും കണ്ടു പിടിച്ച് കേസാക്കി.

പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സുരേഷ് ബാബു, സി.പി ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ എം.പി ഷബീര്‍, എസ്.ജെ അനൂപ് കുമാര്‍, എക്‌സൈസ് ഡ്രൈവര്‍ എ.ജെ പ്രശാന്ത് എന്നിവും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191642/a-native-of-muthukad-was-arrested-for-the-crime-of-possession-of-charayam)